Advertisement

‘വലിയും കുടിയും’ കുടുംബക്കാർ എതിർത്തു; വീടുവിട്ട ചൈനീസ് പൗരൻ വിമാനത്താവളത്തിൽ താമസിച്ചത് 14 വർഷം

March 29, 2022
Google News 1 minute Read

മദ്യപാനവും പുകവലിയും കുടുംബക്കാർ എതിർത്തതോടെ വീടുവിട്ട ചൈനീസ് പൗരൻ വിമാനത്താവളത്തിൽ താമസിച്ചത് 14 വർഷം. വെയ് ജിയാങുവോ എന്നയാളാണ് ബീജിങ് ക്യാപിറ്റൽ രാജ്യാന്തര വിമാനത്താവളത്തിൻ്റെ ടെർമിനൽ രണ്ടിൽ 2008 മുതൽ കഴിയുന്നത്. വീട്ടിൽ സ്വാതന്ത്ര്യമില്ലാത്തതിനാൽ തിരികെ പോകുന്നില്ലെന്ന് ജിയാങുവോ പറയുന്നു.

“എനിക്ക് വീട്ടിൽ തിരികെപോകാനാവില്ല. അവിടെ എനിക്ക് സ്വാതന്ത്ര്യമില്ല. വീട്ടിൽ നിൽക്കണമെങ്കിൽ പുകവലിയും മദ്യപാനവും നിർത്തണമെന്നാണ് വീട്ടുകാർ പറയുന്നത്. എതിന് എനിക്കു കഴിയില്ല. സർക്കാർ മാസാമാസം നൽകുന്ന 1000 യുവാൻ മുഴുവൻ ഞാൻ വീട്ടിൽ കൊടുത്തിരുന്നു. പക്ഷേ, അപ്പോൾ ഞാനെങ്ങനെ മദ്യവും സിഗരറ്റും വാങ്ങും?”- ജിയാങുവോ ചൈന ഡെയ്ലിയോട് പറഞ്ഞു.

Credit Video Pear

ചെയ്തിരുന്ന ജോലി നഷ്ടപ്പെട്ട ഇയാൾ തൻ്റെ 40കളിലാണ് വീടുവിട്ടത്. ആ പ്രായത്തിൽ പുതിയൊരു ജോലി കണ്ടെത്തുക എളുപ്പമായിരുന്നില്ല. തുടർന്ന് ജിയാങുവോ വിമാനത്താവളത്തിൽ കടന്നുകൂടുകയായിരുന്നു. ഇടക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ജിയാങുവോയെ കണ്ടെത്തി വീട്ടിലെത്തിക്കും. എന്നാൽ, കുറച്ച് ദിവസങ്ങൾക്കു ശേഷം ഇയാൾ വീണ്ടും തിരികെയെത്തും. ഈ പതിവ് തുടരുകയാണ്.

Story Highlights: Man Escape Family Lived Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here