ടീന ഐഎഎസ് വിവാഹിതയാകുന്നു

ഐഎഎസ് ഉദ്യോഗസ്ഥ ടീന ദാബി വിവാഹിതയാകുന്നു. ടീന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ( tina dabi getting married )
ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗവാന്തെയാണ് വരൻ. ‘എന്റെ പ്രതിശ്രുത വരൻ നൽകിയ ചിരിയാണ് ഞാൻ അണിഞ്ഞിരിക്കുന്നത്’- ടീന ദാബി കുറിച്ചു.
2015 ബാച്ചിലെ ഐഎഎസ് ടോപ്പറായിരുന്നു ടീന ദാബി. ഡൽഹിയിലെ ലേഡി ശ്രീരാം കോളജിൽ നിന്ന് ബിരുദം നേടിയ ടീന ആദ്യ ശ്രമത്തിൽ തന്നെയാണ് ഐഎഎസ് പരീക്ഷയിൽ റാങ്ക് നേടിയത്. സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്ന ആദ്യ ദളിത് വിദ്യാർത്ഥിയെന്ന പ്രത്യേകതയും ടീനയ്ക്കുണ്ടായിരുന്നു. 2013 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് പ്രദീപ്.
Read Also : നിക്കി ഗൽറാണി വിവാഹിതയാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങൾ

2018 ലായിരുന്നു ടീന ദാബിയുടെ ആദ്യ വിവാഹം. ഐഎഎസ് ഉദ്യോഗസ്ഥൻ അത്തർ ഖാനായിരുന്നു ടീനയുടെ ആദ്യ ഭർത്താവ്. ജാതിയുടെ അതിർവരമ്പുകൾ ഭേദിച്ച് നടന്ന ആ വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാർ, ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ ചടങ്ങിനെത്തിയിരുന്നു.
Story Highlights: tina dabi getting married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here