Advertisement

ബ​ഹ്​​റൈ​നും ഇ​സ്രാ​യേലും തമ്മിൽ സ​ഹ​ക​ര​ണ​ക്ക​രാർ

March 30, 2022
Google News 2 minutes Read

ബ​ഹ്​​റൈ​നും ഇ​സ്രാ​യേലും തമ്മിൽ സ​ഹ​ക​ര​ണ​ക്ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. തെ​ൽ​അ​വീ​വി​ൽ ന​ട​ന്ന ന​യ​ത​ന്ത്ര ഉ​ച്ച​കോ​ടി​യി​ലാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഊ​ഷ്​​മ​ള സ​മാ​ധാ​ന​ത്തി​നു​ള്ള സം​യു​ക്​​ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഉ​ച്ച​കോ​ടി​യിൽവെച്ച് ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യാ​ഇ​ർ ലാ​പി​ഡും ത​മ്മി​ലാണ് സ​ഹ​ക​ര​ണ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചത്.

ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​ ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ ന​യ​ത​ന്ത്ര ഉ​ച്ച​കോ​ടി​യി​ൽ പ​​​ങ്കെ​ടു​ത്ത​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ശ​യ വി​നി​മ​യം ശ​ക്​​ത​മാ​ക്കു​ന്ന​തി​നും വ്യാ​പാ​ര വി​നി​മ​യ​ത്തോ​ത്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ്​ ക​രാ​ർ ഊന്നൽ നൽകുന്നത്.

Read Also : ‘ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ മുന്നിൽ വച്ച് റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തു’; ആരോപണവുമായി യുക്രൈൻ വനിത

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഡി​ജി​റ്റ​ൽ സു​ര​ക്ഷ, ടൂ​റി​സം, വ്യാ​പാ​രം, നി​ക്ഷേ​പം, ഭ​ക്ഷ്യ-​ജ​ല​സു​ര​ക്ഷ, കാ​ലാ​വ​സ്ഥാവ്യ​തി​യാ​നം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം,എ​ന്നി​വ​യു​ൾ​​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം ശ​ക്​​തി​​പ്പെ​ടു​ത്താ​ൻ ഇരു രാജ്യങ്ങളും തമ്മിൽ ധാ​ര​ണ​യായി. ബ​ഹ്​​റൈ​നി​ലെ ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​ർ ഈ​റ്റ​ൻ ​നാ​യെ​ഹ്​, ഇ​സ്രാ​യേ​ലി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഖാ​ലി​ദ്​ യൂ​സു​ഫ്​ അ​ൽ​ജ​ലാ​ഹി​മ തുടങ്ങിയ പ്രമുഖർ ച​ട​ങ്ങി​ൽ പങ്കെടുത്തു.

Story Highlights: Cooperation agreement between Bahrain and Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here