സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരണം; ഭവന സന്ദര്‍ശനത്തിനെത്തിയ എം.എല്‍.എയോട് കയര്‍ത്ത് നാട്ടുകാർ

സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരിക്കുന്നതിനായി ഭവന സന്ദര്‍ശനം നടത്തിയ എം.എല്‍.എയോട് കയര്‍ത്ത് നാട്ടുകാർ. ആലപ്പുഴ പടനിലത്ത് സിൽവർ ലൈൻ പ്രചാരണത്തിന് ഇറങ്ങിയ മാവേലിക്കര എംഎൽഎ, എം എസ് അരുൺകുമാർ ഉൾപ്പെടെയുള്ള ഡിവൈഎഫ്ഐ നേതാക്കളോടാണ് നാട്ടുകാർ കയർത്തത്.(silverline protest against mla)
ആലപ്പുഴ ഡിവൈഎഫ്ഐയുടെ സിൽവർ ലൈൻ പ്രചാരണത്തിനിടെയാണ് സംഭവം. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി എതിർപ്പ് ഇല്ലാതാക്കിയാണ് തങ്ങൾ വീട് വിട്ട് ഇറങ്ങിയതെന്ന് ഡിവൈഎഫ്ഐ വിശദീകരിച്ചു. അതേസമയം, ഡിവൈഎഫ്ഐയുടെ ഭവന സന്ദർശനം ജില്ലയിൽ തുടരുകയാണ്.
അതേസമയം, കൊല്ലം തഴുത്തലയിൽ കെ റെയിൽ സർവേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. ഗ്യാസ് സിലിണ്ടർ വരെ തുറന്നു വച്ച് ജനങ്ങൾ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥ നീക്കം പൊളിഞ്ഞത്. രാവിലെ പ്രതിഷേധമുണ്ടായ തഴുത്തലയ്ക്ക് സമീപപ്രദേശത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ യുഡിഎഫ്, ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു.
പിന്നീട് പി.സി.വിഷ്ണുനാഥ് എംഎൽഎ ഇവിടെ എത്തുകയും ഉദ്യോഗസ്ഥരോട് സ്ഥലത്ത് നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വീട്ടമ്മമാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കല്ലിടൽ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
Story Highlights: silverline protest against mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here