Advertisement

നഷ്ടപ്പെട്ട ലഗേജ് വീണ്ടെടുക്കാൻ സഹായം ലഭിച്ചില്ല; ഇന്‍ഡിഗോ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന് യുവാവ്…

March 31, 2022
Google News 6 minutes Read

നഷ്ടപ്പെട്ട ലഗേജ് കണ്ടെത്താൻ ഇൻഡിഗോ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് യുവാവ്. വിമാനത്താവളത്തിൽ വെച്ച് നഷ്ടപെട്ട ലഗേജ് കണ്ടെത്താൻ വേണ്ടിയാണ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നന്ദന്‍കുമാർ ഇന്‍ഡിഗോ വിമാനകമ്പനിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്‌. തന്റെ പരാതിയിൽ ഇൻഡിഗോ അധികൃതർ നടപടി ഒന്നും സ്വീകരിക്കാത്തതിനെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നാണ് യുവാവിന്റെ വാദം. ട്വിറ്ററിലൂടെയാണ് ഈ വിവരങ്ങളെല്ലാം നന്ദകുമാർ വിശദീകരിച്ചത്.

മറ്റൊരു യാത്രക്കാരനുമായി ലഗേജ് മാറിപോകുകയായിരുന്നു എന്നും നന്ദകുമാർ പറയുന്നു. മാർച്ച് 27 നാണ് ഇൻഡിഗോ വിമാനത്തിൽ പട്നയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തത്. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നന്ദകുമാറിന്റെ ലഗേജ് ലഭിച്ചില്ല. വിമാനത്താവളത്തിൽ വെച്ച് സഹയാത്രികന്റെ ബാഗുമായി മാറിപോകുകയായിരുന്നു. ലഗേജ് മാറിയെന്ന് മനസിലായതോടെ വീട്ടിലെത്തിയ നന്ദന്‍കുമാര്‍ കസ്റ്റമര്‍ കെയര്‍ ടീമിനെ പരാതി അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയുണ്ടായില്ല.

ബാഗ് മാറിയെടുത്ത യാത്രക്കാരന്റെ നമ്പർ നൽകുവാൻ അഭ്യർത്ഥിച്ചെങ്കിലും സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് നമ്പർ നല്കാൻ ആകില്ല എന്നായിരുന്നു ഇൻഡിഗോയുടെ മറുപടി. കൂടാതെ ഇൻഡിഗോ അധികൃതരുടെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് നടപടിയൊന്നും തന്നെ ഉണ്ടാവുകയും ചെയ്തില്ല. അടുത്തുള്ള ദിവസങ്ങളിൽ കസ്റ്റമർ കെയറിൽ വിളിച്ചിട്ട് മറുപടി ലഭിച്ചില്ല എന്നും നന്ദൻകുമാർ പറയുന്നു. ഇതുകൊണ്ടാണ് സ്വന്തമായി നമ്പർ കണ്ടെത്താൻ താൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

നന്ദന്‍കുമാര്‍ മാറിയെടുത്ത ബാഗില്‍ ഉണ്ടായിരുന്ന ഉടമയുടെ പി.എന്‍.ആര്‍ ഉപയോഗിച്ചാണ് യുവാവ് ഇന്‍ഡിഗോ വെബ്‌സൈറ്റില്‍ നിന്ന് ഫോണ്‍നമ്പറും വിലാസവും കണ്ടെത്താന്‍ ശ്രമിച്ചത്. ബുക്കിങ് എഡിറ്റ് ചെയ്തും കോണ്‍ടാക്ട് അപേഡ്റ്റ് ചെയ്യാന്‍ ശ്രമിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചതുമെല്ലാം ആദ്യം പരാജയപ്പെട്ടു. തുടര്‍ന്നാണ് യാത്രക്കാരന്റെ ഫോണ്‍നമ്പറടക്കം കണ്ടെത്തിയത്. തന്റെ വീട്ടിൽ നിന്ന് ആറ് ഏഴ് കിലോമീറ്റർ മാറിയാണ് ഈ യാത്രക്കാരൻ താമസിച്ചിരുന്നത്. വഴിയിൽ വെച്ച് കണ്ട് ലഗേജുകൾ കൈമാറുകയായിരുന്നു. എന്നാൽ അതുവരെ ഒരു തവണ പോലും തന്നെയോ കൂടെയുള്ള യാത്രികനെയോ ഇൻഡിഗോ അധികൃതർ വിളിച്ചിരുന്നില്ല എന്നും ഇവർ പറയുന്നു. ഇരുവർക്കും ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ മറുപടി നല്‍കിയിട്ടുണ്ട്.

Story Highlights: Bengaluru man hacks IndiGo’s website to find his lost luggage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here