ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്; പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്

രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നതില്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം. എംപിമാരായ വി കെ ശ്രീകണ്ഠന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് നോട്ടിസ് നല്‍കിയത്. പാര്‍ലമെന്റിന് സമീപം കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. അതേസമയം, മഹിളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ മാര്‍ച്ചും നടത്തുന്നുണ്ട്.
ഇന്ധനവില വര്‍ധനവിലും പാചക വാതക വില വര്‍ധനവിനും എതിരായി രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധം നടക്കുന്നത്. ഗ്യാസ് സിലിണ്ടറിന് മുകളില്‍ റീത്ത് സമര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധപരിപാടികള്‍. വിലക്കയറ്റ രഹിത ഭാരത പ്രചാരണം എന്ന പേരിലാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.
സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മുതല്‍ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക.രാഹുല്‍ ഗാന്ധി, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ വിജയ് ചൗക്കില്‍ ഗ്യാസ് സിലിണ്ടറിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്.
Read Also : പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി
സംസ്ഥാനത്ത് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ ധര്‍ണയും വരും ദിവസങ്ങളില്‍ നടക്കും. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 6 രൂപ 97 പൈസയാണ് വര്‍ധിച്ചത്.
Story Highlights: Congress protests against fuel price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here