പത്ത് കിലോമീറ്റർ ഓടി വീട്ടിലേക്ക്; വൈറൽ ഓട്ടക്കാരന് 2.5 ലക്ഷം രൂപ നല്കി ഷോപ്പേഴ്സ് സ്റ്റോപ്പ്

ഓർക്കുന്നില്ലേ ജോലി കഴിഞ്ഞ് കിലോമീറ്ററുകളോളം ഓടി വീട്ടിലേക്ക് പോകുന്ന പ്രദീപ് മെഹ്റ എന്ന പത്തൊൻപതുകാരനെ. സോഷ്യൽ മീഡിയയിൽ വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കകം പ്രദീപ് സോഷ്യൽ മീഡിയയിൽ താരമായി. യുവാവിന് അഭിനന്ദനങ്ങളുമായി സെലിബ്രിറ്റികളും സാമൂഹ്യപ്രവർത്തകരും സൈനികരുമുൾപ്പെടെ നിരവധിപ്പേർ രംഗത്തെത്തുകയും സഹായവാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. ആർമിയിൽ ചേരണം എന്ന ആഗ്രഹവുമായി എന്നും രാത്രിയിൽ ജോലികഴിഞ്ഞ് പത്ത് കിലോമീറ്റർ ഓടുന്ന പ്രദീപിന്റെ വിഡിയോ സംവിധായകൻ വിനോദ് കാപ്രിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഈ പത്തൊൻമ്പതുകാരന്‍ സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ശൃംഘലയായ ഷോപ്പേഴ്സ് സ്റ്റോപ്. 2.5 ലക്ഷം രൂപയുടെ ചെക്കാണ് അവർ പ്രദീപിനെ ഏൽപ്പിച്ചത്. പ്രദീപിന്റെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന് വീഡിയയിൽ പ്രദീപ് പറയുന്നുണ്ട്. അമ്മയുടെ ചികിത്സയ്ക്കും പ്രദീപിന്റെ സ്വപ്നങ്ങൾക്കും വേണ്ടിയാണ് ഈ തുക.
Midnight runner #PradeepMehra is overwhelmed with all the love and support.
— Vinod Kapri (@vinodkapri) March 30, 2022
Yesterday, @shoppersstop gave a cheque of 2.5L ₹ to him for his mother’s treatment and pursue his dreams.
God bless you guys❤️ pic.twitter.com/uRxck0S2bf
അർധരാത്രി നിർത്താതെ ചെറുപ്പക്കാരൻ ഓടുന്നത് കണ്ടപ്പോൾ എന്തെങ്കിലും അത്യാവശ്യം കാരണം ഓടുകയാകും ലിഫ്റ്റ് നൽകാം എന്ന് കരുതിയാണ് വിനോദ് പ്രദീപുമായി സംസാരത്തിന് തുടക്കം കുറിച്ചത്. എന്നാൽ പ്രദീപ് വാഗ്ദാനം നിരസിക്കുകയും ഓട്ടം തുടരുകയും ചെയ്തു. ആ ഓട്ടത്തിന് പിന്നിലെ കാരണമാണ് പ്രദീപിനെ ജനപ്രിയനാക്കിയത്. സെക്ടര്‍ 16-ലെ മക്ഡൊണാള്‍ഡ്സിലെ ജീവനക്കാരനാണ് പ്രദീപ്. ആർമിയിൽ ചേരണം എന്ന ആഗ്രഹവുമായി രാത്രിയിൽ ജോലികഴിഞ്ഞ് എന്നും പത്ത് കിലോമീറ്റർ പ്രദീപ് ഓടുന്നത്. റിക്രൂട്ട്മെന്റ് ടെസ്റ്റുകളിൽ പങ്കെടുപ്പിക്കാൻ പ്രദീപിനെ സഹായിക്കാമെന്നും പല ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് താൻ സംസാരിച്ചിട്ടുണ്ടെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് വിനോദ് കുറിച്ചു.
മൂത്തസഹോദരനൊപ്പമാണ് പ്രദീപ് കഴിയുന്നത്. പ്രദീപിന്റെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദീപും താനുമായുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലാകുമെന്ന് വിനോദ് പറയുമ്പോൾ അതിന് എന്നെ ആരാണ് തിരിച്ചറിയാന്‍ പോകുന്നത് എന്നാണ് പ്രദീപിന്റെ മറുപടി. എത്ര കിലോമീറ്റര്‍ ഓടുമെന്ന ചോദ്യത്തിന് സെക്ടര്‍ 16 മുതര്‍ ബറോല വരെ 10 കിലോമീറ്റര്‍ ഓടുമെന്നും പ്രദീപ് പറഞ്ഞിരുന്നു. വിഡിയോ ശ്രദ്ധ നേടിയതിന് ശേഷം നിരവധി പേർ പ്രദീപിനെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: ‘Midnight runner’ Pradeep Mehra receives Rs 2.5 lakh cheque from Shoppers Stop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here