Advertisement

എടയാര്‍ വ്യവസായ മേഖലയില്‍ എക്‌സൈസ് പരിശോധന; 8500ലധികം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

March 31, 2022
2 minutes Read
more than 8500 litre spirit seized from edayar kochi

കൊച്ചി എടയാര്‍ വ്യവസായ മേഖലയില്‍ എക്‌സൈസിന്റെ പരിശോധന. പരിശോധനയില്‍ വ്യാജ മദ്യം നിര്‍മ്മിക്കുവാന്‍ വേണ്ടി ഉപയോഗിച്ച ലേബലുകള്‍ കണ്ടെത്തി. എണ്ണായിരത്തി അഞ്ഞൂറ് ലിറ്ററിലധികം സ്പിരിറ്റാണ് ജെ. കെ എന്റര്‍പ്രൈസെസ്സിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഇത് പുറം സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തിച്ചതാണെന്നതാണ് എക്‌സൈസിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം സ്പിരിറ്റ് പിടികൂടിയ ജെ. കെ എന്റര്‍പ്രൈസെസ്സ് എന്ന കമ്പനിക്കുള്ളില്‍ നിന്നാണ് ലേബലുകള്‍ പിടികൂടിയത്. കേരളത്തില്‍ വ്യാജ മദ്യം നിര്‍മ്മിക്കുകയും, അത് വില്‍പ്പന നടത്തുകയും എന്ന ലക്ഷ്യത്തോടു കൂടി ഇവ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നതാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.

Read Also : മോട്ടോര്‍ വാഹന നിയമം ലംഘിച്ചു; പ്രൊവിഡന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ജെ. കെ എന്റര്‍പ്രൈസെസ്സിന്റെ ഉടമയായ കുര്യന് വേണ്ടി വ്യാപക തിരച്ചിലാണ് എക്‌സൈസ് നടത്തികൊണ്ടിരിക്കുന്നത്. ഇവിടുത്തെ രണ്ട് ജീവനക്കാരെ എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയും, ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ജെ. കെ എന്റര്‍പ്രൈസെസ്സില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുകയും സ്പിരിറ്റ് പിടികൂടുകയും ചെയ്തത്.

Story Highlights: more than 8500 litre spirit seized from edayar kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top