ആറുവയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന് ആറുമാസം തടവും പിഴയും

ആറ് വയസുമാത്രമുള്ള പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് ആറുമാസം തടവും10000 രൂപ പിഴയും ശിക്ഷ വിധിച്ച് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. കൊല്ലം ചവറ ചക്കിനേഴത്ത് മുക്ക് അല്ലംമ്പാട്ടിൽ കിഴക്കതിൽ സുരേഷിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജ് ഉഷ നായർ ശിക്ഷിച്ചത്.
Read Also : വധഗൂഢാലോചനക്കേസ്; സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
2018 നവംബർ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് ഇടവഴിയിലൂടെ സൈക്കിളിൽ പോവുകയായിരുന്ന ആറ് വയസുകാരിയെ സുരേഷ് കൈകാട്ടി വിളിക്കുകയായിരുന്നു. പെൺകുട്ടി അടുത്ത് ചെല്ലാനൊരുങ്ങവേ പ്രതി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ചവറ സബ് ഇൻസ്‌പെക്ടറായിരുന്ന ബി. ഷെഫീക്കാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ ശിവപ്രസാദ് ഹാജരായി.
Story Highlights: Nudity display against six-year-old girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here