പത്ത് കിലോ കഞ്ചാവുമായെത്തിയ യുവാവ് ഷാഡോ സംഘത്തിന്റെ വലയിൽ

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ പത്ത് കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ ഷാഡോ പൊലീസ് കുടുക്കി. പത്തനംതിട്ട വലഞ്ചുഴി മുരിപ്പേൽ പുത്തൻ വീട്ടിൽ സഫദ് മോൻ (27) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ പിടിയിലായത്. ചെന്നൈ മെയിലിലെ യാത്രക്കാരനായിരുന്നു സഫദ്. ( cannabis )
എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിനിറങ്ങി പുറത്തേക്ക് വന്ന സഫദിനെ വാഹന പാർക്കിംഗ് ഏരിയായിൽ വെച്ച് ഷാഡോ സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി കഞ്ചാവ് എത്തിച്ചിരുന്ന സഫദ് ആദ്യമായാണ് പൊലീസിന്റെ പിടിയിലാകുന്നത്.
Read Also : വധഗൂഢാലോചനക്കേസ്; സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
ട്രാവൽ ബാഗിൽ രണ്ട് പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലാണ് സഫദ് മോനിൽ നിന്നും കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ആന്ധ്രയിൽ നിന്നുമാണ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ പിള്ളയുടെ സാന്നിദ്ധ്യത്തിൽ മേൽനടപടികൾ പൂർത്തിയാക്കിയശേഷം പ്രതിയെ കഞ്ചാവ് ഉൾപ്പെടെ തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു.
Story Highlights: young man with 10 kg of cannabis was caught by the shadow gang