സാകിർ നായികിന്റെ സംഘടന നിയമവിരുദ്ധം തന്നെ: യുഎപിഎ ട്രൈബ്യൂണൽ

ഇസ്ലാമിക് പണ്ഡിതൻ സാകിർ നായികിൻ്റെ സംഘടന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിയമവിരുദ്ധം തന്നെയെന്ന് യുഎപിഎ ട്രൈബ്യൂണൽ. ഐആർഎഫ് നിയമവിരുദ്ധ സംഘടനയാണെന്ന് ഉറപ്പിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും ട്രൈബ്യൂണൽ നിരീക്ഷിച്ചു. തീവ്രവാദത്തിനുള്ള ധനസഹായം, വിദ്വേഷ പ്രസംഗം, പണക്കടത്ത് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഇന്ത്യ തിരയുന്ന സകീർ നായിക് 2016ൽ രാജ്യം വിട്ടിരുന്നു.
സാകിർ നായികിൻ്റെ സംഘടനയായ ഐആർഎഫിനെ ആഭ്യന്തര മന്ത്രാലയം നവംബർ വരെ നിരോധിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഈ വിലക്ക് അഞ്ച് വർഷം കൂടി നീട്ടി. തുടർന്നാണ് വിഷയത്തിൽ യുഎപിഎ ട്രൈബ്യൂണൽ നിലപാടെടുത്തത്.
Story Highlights: Zakir Naik IRF Unlawful Association UAPA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here