Advertisement

ലഹരിവഴിയിലെ കുട്ടിക്കടത്തുകാര്‍; 24 വാര്‍ത്താ പരമ്പരയില്‍ ഇടപെട്ട് ബാലാവകാശ കമ്മിഷന്‍

April 1, 2022
Google News 2 minutes Read
Child Rights Commission interfere in drugs usage among students

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ട്വന്റിഫോര്‍ ക്യാമ്പയിനില്‍ ഇടപെട്ട് ബാലാവകാശ കമ്മിഷന്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നത്. നടപടി സ്വീകരിക്കുമെന്നും ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കി.

മുംബൈ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്നും കുട്ടികളാണ് ഇതില്‍ കച്ചവടക്കാരായി മാറുന്നത് എന്നടക്കം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് നടത്തിയിരുന്നു. ലഹരി ഉപയോഗത്തിനായി കെമിക്കല്‍ എത്തിക്കുന്നത് ഗോവയില്‍നിന്നാണ്. പതിനാറാം വയസ്സു മുതല്‍ ലഹരി കടത്തിന്റെ ഭാഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട് വെളിപ്പെടുത്തി. ലഹരി വാങ്ങാന്‍ പണം ഇല്ലാതായതോടെയാണ് ലഹരി കടത്താന്‍ സഹായിച്ചു തുടങ്ങിയതെന്നും ഇരകളാക്കപ്പെട്ട കുട്ടികള്‍ പറയുന്നു.

ലഹരി ഗുളികകളുടെ ഉപയോഗവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമാണ്. തമിഴ്നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ എത്തിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട് എന്നീ ആറു ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. ലഹരിക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയതിന് ഉള്‍പ്പെടെ ആറുമാസത്തിനിടെ സംസ്ഥാനത്ത് പൂട്ട് വീണത് 72 മെഡിക്കല്‍ സ്റ്റോറുകള്‍ക്കാണ്.

Read Also : ഒരിക്കൽ ലഹരിമാഫിയയുടെ കണ്ണിയായാൽ അതിൽ നിന്ന് പുറത്തു വരാൻ പ്രയാസമാണ്; വിദ്യാർത്ഥി 24നോട്

മാനസിക പ്രശ്നങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന മരുന്നുകളാണ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നാണ് അധികവും ഗുളികകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത് എന്ന് വിദ്യാര്‍ത്ഥി24നോട് പറഞ്ഞു.

Story Highlights: Child Rights Commission interfere in drugs usage among students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here