ഒരിക്കൽ ലഹരിമാഫിയയുടെ കണ്ണിയായാൽ അതിൽ നിന്ന് പുറത്തു വരാൻ പ്രയാസമാണ്; വിദ്യാർത്ഥി 24നോട്

സംസ്ഥാനത്തെ ലഹരി കടത്തിൽ വെളിപെടുത്തലുമായി വിദ്യാർത്ഥി. മുംബൈ തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നു. കെമിക്കൽ ലഹരികൾ എത്തിക്കുന്നത് ഗോവയിൽനിന്ന്. പതിനാറാം വയസ്സു മുതൽ ലഹരി കടത്തിന്റെ ഭാഗമായിരുന്നുവെന്നും വിദ്യാർത്ഥി ട്വന്റിഫോറിനോട് വെളിപ്പെടുത്തി. 24 അന്വേഷണ പരമ്പര ലഹരി വഴിയിലെ കുട്ടിക്കടത്തുകാർ.
പതിനാലാം വയസിൽ സിഗരറ്റ് ഉപയോഗിച്ചാണ് തുടക്കം. പിന്നീട് കഞ്ചാവിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗത്തിലേക്ക്. ലഹരി വാങ്ങാൻ പണം ഇല്ലാതായതോടെയാണ് ലഹരി കടത്താൻ സഹായിച്ചു തുടങ്ങിയതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി.
ഡൽഹി, മുംബൈ ഗോവ തമിഴ്‌നാട് ആന്ധ്ര, എന്നിവിടങ്ങളിൽ നിന്ന് ആണ് മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്നത്. ലഹരിമരുന്ന് എത്തിക്കാൻ ഓരോ സ്ഥലത്തും പ്രത്യേകം ആളുകളുണ്ടാകും. ട്രെയിനിലാണ് വിദ്യാർത്ഥികൾ കൂടുതലും ലഹരി കടത്തുന്നത്. പാലക്കാടാണ് പരിശോധനകൾ കൂടുതലെന്ന് വിദ്യാർത്ഥി പറഞ്ഞു.
പിടിയിലായാൽ മറ്റുള്ളവരുടെ പേരുവിവരങ്ങൾ പുറത്ത് പറയരുതെന്നാണ് ഭീഷണി. ഹോട്ടലുകളിലെ പാർട്ടികൾക്ക് ലഹരി എത്തിക്കാൻ പ്രത്യേക സംഘങ്ങൾ ഉണ്ടെന്നും വിദ്യാർത്ഥി വ്യക്തമാക്കി.
കേരളത്തിൽ ചെറിയതോതിൽ ആണ് ആദ്യഘട്ടത്തിൽ ലഹരിമരുന്ന് കടത്തുന്നത്. വിജയിച്ചാൽ ലഹരിമരുന്നുകളുടെ അളവ് കൂട്ടി വീണ്ടും കടത്തും. ഒരിക്കൽ ലഹരിമാഫിയയുടെ കണ്ണിയായാൽ അതിൽ നിന്ന് പുറത്തു വരാൻ ഏറെ പ്രയാസമാണെന്ന് വിദ്യാർത്ഥി പറഞ്ഞു.
Story Highlights: begun using cigarette since age 14 , 24 investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here