Advertisement

സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തിന് കുട്ടികൾ; 24 വാർത്താ പരമ്പര ‘ലഹരിവഴിയിലെ കുട്ടിക്കടത്തുകാർ’

March 30, 2022
Google News 1 minute Read

സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തിന് കുട്ടികളെ ഉപയോഗിക്കുന്നു. തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് വിദ്യാർത്ഥികളാണ്. കൊച്ചിയിൽ മാത്രം കഴിഞ്ഞ 8 മാസത്തിനിടെ പിടിയിലായത് 147 വിദ്യാർത്ഥികളാണ്. സ്കൂളും കോളജും കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ പ്രവർത്തിക്കുന്നതായും കണ്ടെത്തലുണ്ട്. 24 വാർത്താ പരമ്പര ‘ലഹരിവഴിയിലെ കുട്ടിക്കടത്തുകാർ’ ആരംഭിക്കുന്നു.

പരിശോധനകളിൽ കുട്ടികളെ ഒഴിവാക്കുന്നത് മുതലെടുത്താണ് ലഹരി മാഫിയ സംഘങ്ങൾ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നത്. സ്കൂളും കോളജും കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ. 15 മുതൽ 21 വയസ്സു വരെയുള്ള കുട്ടികളാണ് ലഹരി മാഫിയയുടെ വാഹകർ. ലഹരി എത്തിച്ചുനൽകിയാൽ പണവും ഉപയോഗിക്കാനുള്ള മയക്കുമരുന്നും ലഹരി മാഫിയകൾ വിദ്യാർത്ഥികൾക്ക് നൽകും. കൊച്ചിയിൽ മാത്രം കഴിഞ്ഞ 8 മാസത്തിനിടെ 147 വിദ്യാർത്ഥികളെയാണ് എക്സൈസ് പിടികൂടിയത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ 124 കേസുകളെടുത്തു. വിദ്യാർത്ഥികൾ ആണെന്നുള്ളതും അവരുടെ ഭാവിയും പരിഗണിച്ച് കുട്ടികൾക്ക് കൗൺസിലിങ് നൽകി മടക്കിഅയക്കുകയാണ് പതിവ്. ഇങ്ങനെ നൽകുന്ന ഇളവ് തന്നെയാണ് ലഹരി മാഫിയകളും മുതലാക്കുന്നത്.

Story Highlights: drugs students kerala report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here