റെസ്‌റ്റോറന്റിൽ വിളമ്പിയത് ജീവനുള്ള മീനെ ! അമ്പരന്ന് ഉപഭോക്താവ്; വിഡിയോ

നല്ല തിരക്കുള്ള ഒരു ഭക്ഷണശാല. ഒരു മീൻ വിഭവം ഓർഡർ ചെയ്യുന്നു. കാത്തിരിപ്പിനൊടുവിൽ നൂഡിൽസും പച്ചിലകളും മീനും കൃത്യമായി അടുക്കി വച്ച് ഭംഗിയിൽ പ്ലെയ്റ്റ് ചെയ്തിരിക്കുന്ന ഭക്ഷണമെത്തി. വിശപ്പിന്റെ വിളിയിൽ കൊതിയോടെ ഭക്ഷണം കഴിക്കാനായി ചോപ്സ്റ്റിക് മീനിനടുത്തേക്ക് എത്തിയതും മീൻ വായ തുറന്ന് ചോപ്സ്റ്റിക്‌സ് കടിച്ചു…! ( fish comes alive on plate ) ഒരു സിനിമയിലോ, പുസ്തകത്തിലോ, അല്ലെങ്കിൽ സ്വപ്‌നത്തിലോ നടന്ന സംഭവമാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് ജപ്പാനിലെ ഒരു ഹോട്ടലിൽ യഥാർത്ഥത്തിൽ നടന്നതാണ്.
ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്ന ഈ വിഡിയോ 7.8 മില്യൺ ആളുകളാണ് കണ്ടത്. പലർക്കും കണ്ട കാഴ്ച വിശ്വസിക്കാൻ പറ്റിയില്ല. കണ്ടവർ തന്നെ വീണ്ടും വീണ്ടും കണ്ട് ദൃശ്യങ്ങൾ ഉറപ്പ് വരുത്തി.
Read Also : കടലും കടന്ന് അങ്ങ് സൗദിയിൽ; ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കാൻ ദിൽഷാദ്…
തകാഹിരോ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. എവിടെയാണ് ഇത്തരത്തിലൊരു ഭക്ഷണം വിളമ്പിയതെന്നോ, ഏത് റസ്‌റ്റോറന്റിലാണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
സൂഷി പോലുള്ള ജാപ്പനീസ് വിഭവങ്ങളിൽ പാകം ചെയ്യാത്ത പച്ച മീനാണ് ഉപയോഗിക്കുന്നത്. അത്തരത്തിൽ പാകം ചെയ്യാത്ത മീൻ വിളമ്പുന്ന നിരവധി വിഭവങ്ങളുണ്ട്. എന്നാൽ കഴിക്കുന്ന മീൻ ജീവനോടെ പ്ലേറ്റിൽ ഇരിക്കുന്നത് സോഷ്യൽമീഡിയയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here