ക്യാന്‍സറിനെ പ്രതിരോധിക്കുന്ന അഞ്ച് സൂപ്പര്‍ ഫുഡുകള്‍

ക്യാന്‍സര്‍ ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ ഒരു രോഗമാണ്. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവുമാണ് പ്രധാനമായും ക്യാന്‍സര്‍ പിടിപെടാന്‍ കാരണം. അതു കൂടാതെ അന്തരീക്ഷ പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ ഉപയോഗം, പാരമ്പര്യം ഇങ്ങനെയും ചില കാരണങ്ങള്‍ ക്യാന്‍സറിന് കാരണമാകും. ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണമായി ക്യാന്‍സര്‍ മാറിയിരിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ക്യാന്‍സറിനെ ഒരു പരിധി വരെ തടയാനാകും. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധര്‍ ദിവസവും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കുന്നു. കാരണം ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം മുതലായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാന്‍ കഴിയും. ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ ആളുകളോട് നിര്‍ദേശിക്കുന്നു. ക്യാന്‍സര്‍ തടയാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില സൂപ്പര്‍ഫുഡുകളെ കുറിച്ചറിയാം.
ബ്രൊക്കോളി
ഫൈറ്റോകെമിക്കലുകളുടെ ശക്തികേന്ദ്രമാണ് ബ്രൊക്കോളി. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വന്‍കുടല്‍, മൂത്രസഞ്ചി, കരള്‍, കഴുത്ത്, തല, വായ, അന്നനാളം, ആമാശയം തുടങ്ങിയ അര്‍ബുദങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ൗെഹളീൃമുവമില എന്ന സംയുക്തം ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു.
ബെറിപ്പഴങ്ങള്‍
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലാക്ക്‌ബെറി. ആന്റിഓക്‌സിഡന്റ് ഗുണങ്ങളും മറ്റ് ആരോഗ്യ ആനുകൂല്യങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ബ്ലൂബെറിയുടെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്ക് സ്തനാര്‍ബുദ മുഴകളുടെ വളര്‍ച്ച തടയാന്‍ കഴിയുമെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
ആപ്പിള്‍
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളിന് ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ട്. ആപ്പിളിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ചെറുക്കുന്നതിനുമുള്ള ഒരു ആന്റിഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നു.
തക്കാളി
തക്കാളിയുടെ ചുവപ്പ് നിറം പ്രോസ്റ്റേറ്റ് ക്യാന്‍സറിനും ഹൃദ്രോഗത്തിനും എതിരായി പ്രവര്‍ത്തിക്കുന്നു. തക്കാളിയിലെ ‘ലൈക്കോപീന്‍’ എന്ന ആന്റിഓക്‌സിഡന്റാണ് ക്യാന്‍സറിനെ അകറ്റാന്‍ സഹായിക്കുന്നത്. പ്രോസ്റ്റേറ്റ്, ശ്വാസകോശ അര്‍ബുദം തുടങ്ങിയ ചില ക്യാന്‍സറുകളില്‍ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട ക്യാന്‍സറിനെതിരെ പോരാടുന്ന ഭക്ഷണമാണ് തക്കാളി.
വാള്‍നട്ട്
ക്യാന്‍സറിനെതിരെ പോരാടാന്‍ നട്‌സുകള്‍ സഹായിക്കുമെന്ന് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു. ഇതില്‍ പോളിഫെനോള്‍സ്, ആല്‍ഫലിനോലെനിക് ആസിഡ്, ഫൈറ്റോസ്റ്റെറോളുകള്‍, മെലറ്റോണിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഈ ഗുണങ്ങള്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.
Story Highlights:Five Super Foods That Can Prevent Cancer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here