Advertisement

ഗോകുലത്തിന് ജയം

April 1, 2022
Google News 2 minutes Read

തുടര്‍ സമനിലയുടെ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് മാറി വിജയ വഴിയില്‍ തിരിച്ചെത്തി ഗോകുലം കേരള എഫ് സി. ഐസോള്‍ എഫ് സി യെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്‍പ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. ഗോകുലത്തിനായി റൊണാള്‍ഡോ ഫ്‌ലെച്ചര്‍ 64 , 89 മിനിറ്റുകളില്‍ ഗോള്‍ നേടി . ഐസോളിന്റെ ആശ്വാസ ഗോള്‍ ആയുഷ് ദേവ് ഛേത്രിയാണ് നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഐസോള്‍ എഫ് സി താരം റോബര്‍ട്ട് പ്രിമസ് മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ റെഡ് കാര്‍ഡ് വാങ്ങിയതിനെ തുടര്‍ന്ന് 10 പെരുമായാണ് ഐസാള്‍ മത്സരമവസാനിപ്പിച്ചത്. വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്താനും ഗോകുലത്തിനായി. (gokulam fc won against aizol fc)

Story Highlights: gokulam fc won against aizol fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here