മറ്റന്നാൾ അവിശ്വാസ പ്രമേയം; രാജി വെക്കില്ലെന്നുറച്ച് ഇമ്രാൻ ഖാൻ

അവിശ്വാസപ്രമേയത്തിന് തൊട്ട് മുന്നിൽ നിൽക്കെ രാജിവെക്കില്ലെന്ന് നിലപാടിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവസാന പന്ത് വരെയും പോരാടുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. അതേസമയം അട്ടിമറി നീക്കത്തിന് പിന്നിൽ വിദേശ ശക്തികളെന്ന ഇമ്രാൻ ഖാന്റെ ആരോപണം അമേരിക്ക തള്ളി
മറ്റന്നാൾ അവിശ്വാസ പ്രമേയം പാക് പാർലമെന്റ് പരിഗണിക്കാനിരികെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാൻ ഖാൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. അമേരിക്കയ്ക്കെതിരെയാണ് ആരോപണ മുന. പ്രതിപക്ഷത്തിന് അമേരിക്കയെ ഭയമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. നവാസ് ഷെരീഫും മുഷറഫും ഇന്ത്യയുമായും രഹസ്യചർച്ചകൾ നടത്തിയിരുന്നെന്ന് ഇമ്രാൻ ആരോപിച്ചു. പാകിസ്ഥാനന്റെ ആരോപണം തള്ളിയ അമേരിക്ക, പാക്കിസ്ഥാന്റെ ഭരണഘടനാ പ്രക്രിയയെയും നിയമവാഴ്ചയെയും ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായും അറിയിച്ചു.
ഞായറാഴ്ചത്തെ അവിശ്വാസപ്രമേയം നേരിടാൻ സജ്ജമാണെന്ന് ഇമ്രാൻഖാൻ വ്യക്തമാക്കിയിട്ടുണ്ട്. അധികാരം നിലനിർത്താൻ 172 പേരുടെ പിന്തുണയാണ് ഇമ്രാൻ ഖാൻ വേണ്ടത്. ഏഴ് അംഗങ്ങളുള്ള എംക്യുഎം മുന്നണി വിട്ടതോടെ ദേശീയ അസംബ്ലിയിൽ ഇമ്രാൻ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായതോടെയാണ് നിലനിൽപ്പ് പ്രതിസന്ധിയിലായത്. 176 അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും സർക്കാർ രൂപവത്കരിക്കുമെന്നും പ്രതിപക്ഷപാർട്ടികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: imran khan non confidence motion pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here