സില്‍വര്‍ ലൈനിനെതിരെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; മലപ്പുറത്ത് പ്രതിഷേധിച്ച് താമരകര്‍ഷകരും

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാലക്കാടും മലപ്പുറത്തും ഇന്നും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക അതിരടയാളക്കല്ല് പാലക്കാട് റവന്യൂ ഡിവിഷന്‍ ഓഫീസിലേക്ക് വലിച്ചെറിഞ്ഞു. മലപ്പുറം തിരുനാവായയില്‍ താമര കര്‍ഷകരുടെ നേതൃത്വത്തിലായിരുന്നു സില്‍വര്‍ലൈനെതിരെ പ്രതിഷേധം നടന്നത്.
പദ്ധതിക്കെതിരെ പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റവന്യൂ ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകരെ പൊലീസ് ഗേറ്റിന് മുന്നില്‍ തടഞ്ഞു. ഇതോടെ പ്രതീകാത്മക കെ റെയില്‍ കുറ്റി പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് വലിച്ചെറിയുകയായിരുന്നു.
പ്രതിഷേധം തണുപ്പിക്കാന്‍ ബാങ്കേഴ്സ് സമിതി യോഗം വിളിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ സര്‍വേയില്‍ ഉള്‍പ്പെട്ട ഭൂമിയ്ക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നതിനെതിരെയാണ് ബാങ്കേഴ്സ് സമിതി യോഗം വിളിക്കാനുള്ള നീക്കം. സര്‍വേയില്‍ കല്ലിട്ട ഭൂമിയില്‍ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. യോഗത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ട അടക്കം ചിലയിടങ്ങളില്‍ സില്‍വര്‍ ലൈന്‍ കല്ലിട്ടതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
palakkad youth congress protest against silver line
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here