Advertisement

വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് രമേഷ് പൊവാർ സ്ഥാനമൊഴിഞ്ഞു

April 1, 2022
1 minute Read

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് രമേഷ് പൊവാർ സ്ഥാനമൊഴിഞ്ഞു. ലോകകപ്പ് വരെയായിരുന്നു പൊവാറിൻ്റെ കാലാവധി. ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്തായതോടെ പൊവാറിൻ്റെ കാലാവധി അവസാനിക്കുകയായിരുന്നു. രണ്ടാം തവണയാണ് പൊവാർ ഇന്ത്യൻ ടീമിനെ പരിശീലക ചുമതല ഏറ്റെടുത്തത്.

പുതിയ പരിശീലകനെ കണ്ടെത്താനുള്ള നീക്കം ബിസിസിഐ തുടങ്ങിക്കഴിഞ്ഞു. പൊവാറിന് വീണ്ടും സ്ഥാനത്തേക്ക് അപേക്ഷിക്കാം. എന്നാൽ, ലോകകപ്പിലെ മോശം പ്രകടനം കാരണം അദ്ദേഹത്തിന് വീണ്ടും അവസരം നൽകിയേക്കില്ല. ആര് പരിശീലകനായാലും ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്മണ് വനിതാ ടീമിൽ നിർണായക പങ്കുണ്ടാവുമെന്നാണ് സൂചന. അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് നടക്കാനിരിക്കെ, ദീർഘകാലാടിസ്ഥാനത്തിലേക്കുള്ള ടീമിനെ വളർത്തിയെടുക്കുകയാവും ബിസിസിഐയുടെ ലക്ഷ്യം. അടുത്ത സീസൺ മുതൽ വനിതാ ഐപിഎൽ നടക്കാനുള്ള സാധ്യത വളരെ അധികമാണെന്നിരിക്കെ കൂടുതൽ ആഭ്യന്തര താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായത്. ഇന്ത്യ മുന്നോട്ടുവച്ച 275 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ 3 വിക്കറ്റ് ബാക്കിനിർത്തി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 80 റൺസെടുത്ത ലോറ വോൾവാർട്ട് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. മിന്യോൺ ഡുപ്രീ 52 റൺസെടുത്ത് പുറത്താവാതെ നിന്നു.

1 റൺസെടുത്ത സ്മൃതി മന്ദന ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ മിതാലി രാജ് (68), ഷഫാലി വർമ (53) എന്നിവരും തിളങ്ങി. 3 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിൽ ശക്തമായ നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവസാന ഓവറുകളിൽ കാലിടറുകയായിരുന്നു.

Story Highlights: ramesh powar resigns womens cricket coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement