Advertisement

തൃശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗങ്ങള്‍; തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

April 2, 2022
Google News 1 minute Read

ഗ്രൂപ്പ് യോഗങ്ങള്‍ അനുവദിക്കില്ലെന്ന കെപിസിസി നിലപാട് തള്ളി തൃശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗങ്ങള്‍. തൃശൂര്‍ നഗരത്തിലും, കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും യോഗം നടന്നു. കുന്നംകുളത്ത് എ ഗ്രൂപ്പ് വിളിച്ചു ചേര്‍ത്ത യോഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി നിര്‍ത്തിവെപ്പിച്ചു.
കുന്നംകുളത്ത് സി.ഐ.ഇട്ടിമാത്യു, വി.കെ.രഘുസ്വാമി, അമ്പലപ്പാട്ട് മണികണ്ഠന്‍ എന്നിവര്‍ വിളിച്ചുചേര്‍ത്ത എ ഗ്രൂപ്പ് യോഗമാണ് നിര്‍ത്തിവെപ്പിച്ചത്. കെപിസിസി നിര്‍ദ്ദേശത്തിന് വിരുദ്ധമായി നടത്തിയ ഗ്രൂപ്പ് യോഗത്തിന് എതിരെ കെപിസിസിക്ക് പ്രവര്‍ത്തകര്‍ പരാതി നല്‍കും. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലും ഗ്രൂപ്പുയോഗം ചേര്‍ന്നിരുന്നു. തൃശൂരിലും രഹസ്യ യോഗം നടന്നതായാണ് സൂചന.

Story Highlights: Congress group meetings in Thrissur; Blocked Youth Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here