ഓൺലൈൻ സൈറ്റുകളിലൂടെയും ലഹരി വസ്തുക്കൾ; 24 അന്വേഷണ പരമ്പര തുടരുന്നു

സംസ്ഥാനത്ത് ഓൺലൈൻ സൈറ്റുകളിലൂടെയും വിദ്യാർത്ഥികളിലേക്ക് ലഹരി വസ്തുക്കൾ എത്തുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ലഹരി വസ്തുക്കൾ കൈമാറുന്നത്. പണം നൽകി കഴിഞ്ഞാൽ ആവശ്യപ്പെടുന്ന മേൽവിലാസത്തിൽ ലഹരിവസ്തുക്കൾ എത്തും. ( drug dealing through online groups 24 investigation )
ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ലഹരി വസ്തുക്കളുടെ വില്പന. എൽഎസ്ഡി , കൊക്കൈൻ, മെത്ത് , ഹെറോയിൻ എന്നിങ്ങനെ ആവശ്യമുള്ള ലഹരിവസ്തുക്കൾ ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ ലഭിക്കും. ലഹരിവസ്തുക്കൾ ആവശ്യമുള്ളവർ ഗ്രൂപ്പുകളിൽ അംഗങ്ങൾ ആകണം എന്നാണ് നിബന്ധന.
നൽകുന്ന വിവരങ്ങൾ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമാണ് ഗ്രൂപ്പുകളിൽ ചേർക്കുക. നിശ്ചിത അളവുകളിൽ ആക്കി മാറ്റിയ ലഹരി വസ്തുക്കളുടെ ചിത്രങ്ങൾ പകർത്തി അഡ്മിൻ ഗ്രൂപ്പുകളിൽ ആദ്യം പോസ്റ്റ് ചെയ്യും. പിന്നാലെ ആവശ്യക്കാർ എത്തും. ഇത്തരം ഗ്രൂപ്പുകളിലൂടെ വിദ്യാർഥികളിൽ അടക്കം ലഹരിവസ്തുക്കൾ എത്തുന്നുണ്ട്.
Read Also : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളും; ആറ് ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തില്‍
ബാംഗ്ലൂർ ഗോവ മുംബൈ എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ .ആവശ്യപ്പെടുന്ന അളവിനനുസരിച്ച് ആണ് വില. ഗ്രൂപ്പിലെ വിവരങ്ങൾ പുറത്ത് പോകരുതെന്നാണ് നിർദേശം.
Story Highlights: drug dealing through online groups 24 investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here