ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററില്‍ തീപിടുത്തം

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററില്‍ തീപിടിത്തം. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. അറുപത് മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ജനറേറ്ററിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം മൂലം വൈദ്യുതി ഉല്‍പ്പാദനത്തില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. ലോഡ്‌ഷെഡ്ഡിംഗിന്റെ ആവശ്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. തീപിടുത്തം മൂലം നേരിയ തകരാറാണ് ഉണ്ടായിരിക്കുന്നത്. ഇത് ഉടന്‍ പരിഹരിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. (Generator 6 of Sabarigiri Hydroelectric Project catches fire)
Story Highlights: Generator 6 of Sabarigiri Hydroelectric Project catches fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here