കെ-റെയില്‍; ജനപക്ഷ നിലപാട് കോണ്‍ഗ്രസിന്റേത്: വി.ഡി.സതീശന്‍

വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സന്തുലനത്തോടെ നടപ്പിലാക്കുന്ന ആധുനിക രീതി ലോകമെമ്പാടും സ്വീകരിക്കുമ്പോള്‍ കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന വികസന പ്രക്രിയയുമായി സിപിഐഎം കാലത്തിനു പിന്നേ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന കെ റെയില്‍ പദ്ധതിയെ ജനഹിതത്തോടൊപ്പം നിന്ന് എതിര്‍ക്കുന്ന കോണ്‍ഗ്രസാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് സതീശന്‍ പറഞ്ഞു. എറണാകുളം ഡിസിസിയില്‍ സബര്‍മതി പഠന ഗവേഷണകേന്ദ്രം ‘കെ റെയില്‍ കീറി മുറിക്കാത്ത കേരളത്തിനായി’ എന്ന വിഷയത്തില്‍ നടത്തിയ പ്ലബിസൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നല്‍കിയ ഒരു അബദ്ധ പഞ്ചാംഗമാണ് കെ റെയിലിന്റെ ഡിപിആര്‍ എന്ന് അദേഹം പറഞ്ഞു. ചെരുപ്പിനൊത്തു കാലു മുറിക്കുന്നതു പോലെ ജയ്ക്കയുടെ ലോണിന്റെ നിബന്ധനയ്ക്കനുസരിച്ച് ബ്രോഡ്‌ഗേജ് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആക്കിയിരിക്കുന്നു. തങ്ങള്‍ക്ക് താല്‍പര്യമില്ലാതെയാണ് ഡി.പി.ആറില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് എന്നെഴുതിയത് എന്ന് ഡിപിആര്‍ തയാറാക്കിയ ഫ്രഞ്ച് ഏജന്‍സി സിസ്ട്ര തന്നെ ആമുഖത്തില്‍ പറഞ്ഞത് രസാവഹമായ കാര്യമാണ്. കെ റെയിലല്ല കമ്മീഷനാണ് മുഖ്യമെന്ന് ഇതിലൂടെ മനസിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: K-rail; People’s stand with congress: VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here