ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ സജ്ജം

സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് മുതല്‍ 10 വരെയാണ് സമ്മേളനം. കോണ്‍ഗ്രസ് ബന്ധം, വികസനനയം തുടങ്ങിയ വിഷയങ്ങളിലെ രാഷ്ട്രീയ ലൈന്‍ സംബന്ധിച്ച ചര്‍ച്ചകളാകും ശ്രദ്ധാകേന്ദ്രം. (kannur party congress cpim)
തിങ്കളാഴ്ചയോടെ കേന്ദ്രനേതാക്കള്‍ അടക്കമുള്ള സമ്മേളന പ്രതിനിധികള്‍ ജില്ലയിലെത്തും. നായനാര്‍ അക്കാദമിയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം. എണ്ണൂറിലധികം പ്രതിനിധികളും നിരീക്ഷകരുമാകും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരില്‍ പൊളിറ്റ്ബ്യൂറോ യോഗം ചേരും.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഈ മാസം 10ന് വൈകുന്നേരം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് നടക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നത് കണ്ണൂര്‍ ജില്ലയിലെ പിണറായി പാറപ്രം സമ്മേളനത്തിലാണ്. പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ കണ്ണൂരിലെത്തിയതില്‍ ആവേശത്തിലാണ് കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.
Story Highlights: kannur party congress cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here