Advertisement

സ്വകാര്യ വ്യവസായ പാര്‍ക്കുകൾക്ക് സർക്കാർ അനുമതി; പത്ത് ഏക്കറിലേറെ ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം

April 2, 2022
Google News 2 minutes Read

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകൾക്ക് സർക്കാർ അനുമതി. സ്വകാര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ തുടങ്ങാം.പത്ത് ഏക്കറിലേറെ ഭൂമിയുള്ളവർക്ക് പാര്‍ക്കിന്റെ ലൈസൻസിനായി അപേക്ഷിക്കാം. ഇതുവരെ 20 അപേക്ഷകൾ പാർക്കിനായി ലഭിച്ചു. അടുത്ത മാസം സ്വകാര്യ വ്യവസായ പാര്‍ക്കിന് കല്ലിടുമെന്നും മന്ത്രി
പി രാജീവ് വ്യക്തമാക്കി.

Read Also : ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…

പാർക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പരമാവധി 3 കോടി രൂപ വരെ അനുവദിച്ച് നൽകും. വിശദാംശങ്ങള്‍ പരിശോധിച്ച് 7 വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും അന്തിമ അനുമതി. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിൽ കുതിച്ചുചാട്ടം നടത്തിയെന്നും വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയിൽ പറഞ്ഞു.

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ 3884 കോടിയുടെ വിറ്റുവരവോടെ പ്രവർത്തനലാഭത്തിൽ 245 ശതമാനം വർധനയുണ്ടാക്കിയെന്നും പി രാജീവ് പറഞ്ഞു. നിരന്തരമായ ഇടപെടലുകളിലൂടെയാണ് മികച്ച നേട്ടത്തിലേക്കെത്തിയത്. വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖല സ്ഥാപനങ്ങളിൽ 20 എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭം ഉണ്ടാക്കിയെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

Story Highlights: kerala government grant permission for private estates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here