ബംഗാളിലെ വനമേഖലയിൽ പരുക്കേറ്റ നിലയിൽ 3 കംഗാരുക്കൾ; അന്വേഷണത്തിന് പ്രത്യേക സംഘം

ബംഗാളിലെ വനമേഖലയിൽ പരുക്കേറ്റ നിലയിൽ മൂന്ന് കംഗാരു കുഞ്ഞുങ്ങളെ കണ്ടെത്തി. ഗജോൽഡോബ വനമേഖലയിൽ രണ്ടെണ്ണത്തിനെ പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. ഒരെണ്ണത്തിനെ ദബ്ഗ്രാം വനമേഖലയിലെ ജഹ്റബാരി-നേപ്പാളി പ്രദേശത്ത് നിന്നും കണ്ടെത്തി.(Probe Ordered After 3 Kangaroos Found In Bengal Forest)
രണ്ടെണ്ണം ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു. ഇവയെ ഉടൻ തന്നെ ബംഗാൾ സഫാരി പാർക്കിൽ ചികിത്സക്കായി എത്തിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അധികൃതർ പറഞ്ഞു. ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന ജീവിയാണ് കംഗാരു.
Read Also : ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. എവിടെ നിന്നാണ് കംഗാരുക്കുട്ടികളെ കൊണ്ടുവന്നതെന്നും ആരാണ് കൊണ്ടുവന്നതെന്നും അന്വേഷിക്കുകയാണെന്ന് ബെലാകോബ ഫോറസ്റ്റ് റെഞ്ച് ഓഫിസർ സഞ്ജയ് ദത്ത പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഫോറസ്റ്റ് ഓഫിസർമാരുടെ രാത്രികാല പട്രോളിങ്ങിനിടെയാണ് കംഗാരുക്കളെ കണ്ടെത്തിയത്.
Story Highlights: Probe Ordered After 3 Kangaroos Found In Bengal Forest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here