മദ്യലഹരിയില്‍ ഓടുന്ന കാറിന് മുകളില്‍ യുവാക്കളുടെ നൃത്തം; 20,000 പിഴ ചുമത്തി പൊലീസ്

ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറിന് മുകളില്‍ നൃത്തം ചെയ്ത യുവാക്കള്‍ക്കെതിരെ 20,000 രൂപയുടെ പിഴ ചുമത്തി പൊലീസ്. മദ്യലഹരിയില്‍ കാറിന് മുകളില്‍ കയറി തിരക്കേറിയ റോഡില്‍ നൃത്തം ചെയത യുവാക്കള്‍ളുടെ വിഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ് ഗാസിയാബാദ് പൊലീസ് കേസെടുത്തത്.(Video Shows 2 Men Dancing On Car Roof in Ghaziabad)
Read Also : ജയിലിൽ കഴിയുന്നത് 53 പേർ; ലങ്കൻ പേടിയിൽ മത്സ്യതൊഴിലാളികൾ…
തിരക്കേറിയ ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് വേയിലായിരുന്നു യുവാക്കളുടെ നൃത്ത പ്രകടനം. മാരുതി സുസുക്കി എർട്ടിഗയുടെ മുകളിൽ കയറിയായിരുന്നു അഭ്യാസം. ഗാസിയാബാദ് പൊലീസിനെ വിഡിയോയിൽ ടാഗ് ചെയ്തതോടെയാണ് കാർ ഉടമയ്ക്കെതിരെ നടപടിയെടുത്തത്. തിരക്കേറിയ റോഡിലൂടെ കാർ വളരെ സാവധാനത്തിൽ നീങ്ങുന്നതാണ് 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്. മദ്യപിച്ചുകൊണ്ട് പ്രകടനം നടത്തിയ ഇവര്‍ പെട്ടെന്ന് കാറിന് മുകളില്‍ നിന്നും ഇറങ്ങിയ ശേഷം ഡ്രൈവിംഗ് സീറ്റില്‍ കയറി വാഹനം ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പിന്നാലെ, “ട്വിറ്ററിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പ്രസ്തുത വാഹന ഉടമയ്‌ക്കെതിരെ മൊത്തം 20,000 രൂപ ചലാൻ ചുമത്തി“യതായി ഗാസിയാബാദ് ട്രാഫിക് പൊലീസ് പ്രതികരിച്ചു. വാഹനത്തിന്റെ ഉടമയുടെ പേരും രജിസ്‌ട്രേഷൻ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഇ-ചലാന്റെ പകർപ്പും ട്രാഫിക് പോലീസിന്റെ ട്വീറ്റിലുണ്ട്.
Story Highlights: Video Shows 2 Men Dancing On Car Roof in Ghaziabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here