സിൽവർലൈനെതിരായ സമരം നിയമത്തോടുള്ള വെല്ലുവിളി : മന്ത്രി വി.എൻ വാസവൻ

സിൽവർലൈനെതിരായ സമരം നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സമരങ്ങളെ രാഷ്ട്രിയമായി നേരിടുമെന്നും പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ജനങ്ങൾ സർക്കാരിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. ( vn vasavan against silverline protest )
സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും ഇന്ന് ആവർത്തിച്ചു. ഭൂമി നഷ്ടപ്പെടുന്നവർക്ക് കമ്പോളവിലയുടെ ഇരട്ടിയിലധികം നഷ്ടപരിഹാരം നൽകും. ആവശ്യമെങ്കിൽ അതുക്കും മേലെം നൽകാനും തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി.
ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾക്ക് താൽപര്യമില്ലെന്നും വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗോഫോണായി മാധ്യമങ്ങൾ മാറരുതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കുഞ്ഞുങ്ങളുമായി സമരത്തിനെത്തുന്നവരെ മഹത്വവത്കരിക്കുന്നത് നല്ല പ്രവണതയല്ല. ആക്ഷേപിക്കലും പുച്ഛിക്കലുമല്ല യഥാർഥ മാധ്യമ പ്രവർത്തനമെന്നും പിണറായി വിജയൻ പറഞ്ഞു.
Story Highlights: vn vasavan against silverline protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here