‘സാർ ഒന്നും പറയണ്ട, ഞങ്ങൾ സർക്കാരിനൊപ്പം’; സിൽവർലൈനിനെതിരായ ബിജെപിയുടെ വീടുകയറി പ്രചാരണത്തിനിടെ വീട്ടമ്മ; വിഡിയോ

കഴക്കൂട്ടത്ത് സിൽവർലൈൻ പദ്ധതിക്കെതിരായ ബിജെപി പദയാത്രയ്ക്കിടെ ബിജെപിയെ വെട്ടിലാക്കി വീട്ടമ്മ. സിൽവർലൈൻ പദ്ധതിക്കായി ഭൂമി വിട്ടു നൽകാൻ തയാറാണെന്ന് വീട്ടമ്മ നിലപാടെടുത്തു. കഴക്കൂട്ടത്ത് ഭവന സന്ദർശനത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. പദ്ധതിയോട് അനുകൂല നിലപാടറിയിച്ചതിന് പിന്നാലെ പിണറായി വിജയന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു കുടുംബം.
‘ഞങ്ങളുടെ സ്ഥലമാണ്. ഞങ്ങൾ വിട്ടുകൊടുക്കും. ജനനായകൻ പിണറായി വിജയൻ (മുദ്രാവാക്യം വിളി). സർക്കാരിനോടൊപ്പം. സാർ ഒന്നും പറയേണ്ട. ഞങ്ങൾ സർക്കാരിനോടൊപ്പമാണ്. ഇപ്പോഴല്ലേ ഞാൻ സഹോദരി ആയത് ? ഞങ്ങൾക്ക് സന്തോഷമാണ്. നാളത്തെ തലമുറയ്ക്ക് വേണ്ടിയാണിത്. നിങ്ങൾ എതിർത്താലും ഞങ്ങൾ നടപ്പിലാക്കും. രണ്ട് പെൺമക്കളുള്ള അമ്മയാണ് ഞാൻ.’
Read Also : ‘സിൽവർ ലൈൻ ഉപേക്ഷിക്കേണ്ടിവരും’; പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചെന്ന് സുരേഷ്‌ഗോപി
ഇന്ന് രാവിലെയാണ് കഴക്കൂട്ടത്ത് കാൽനടയായി വീടുകയറി പ്രചാരണത്തിന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. രണ്ടാമത്തെ വീടായാണ് കഴക്കൂട്ടം സിപിഐഎം വാർഡ് കൗൺസിലർ എൽ.എസ് കവിതയുടെ വീട്ടിൽ വി മുരളീധരൻ സിൽവർലൈൻ വിരുദ്ധ പ്രചാരണവുമായി എത്തിയത്. കവിതയുടെ അമ്മ ലീലാകുമാരിയോട് സിൽവർലൈനിനെതിരായ കാര്യങ്ങൾ പറയാൻ കേന്ദ്രമന്ത്രി ശ്രമിച്ചുവെങ്കിലും കവിത ശക്തമായി തന്നെ പ്രതിരോധിച്ചു.
Story Highlights: ls kavitha silverline woman against v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here