യൂത്ത് ലീഗിന്റെ കെ റെയിൽ വിരുദ്ധ സമരത്തിൽ സംഘർഷം

യൂത്ത് ലീഗ് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കെ റെയിൽ വിരുദ്ധ സമരത്തിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. (youthleague march against k rail)
സമരത്തിനെത്തിയ പ്രവർത്തകരെ യൂത്ത് ലീഗ് നേതാക്കൾ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയാണ്. വലിയ തോതിലുള്ള സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്ത് എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലാ കളക്ടറേറ്റുകളിൽ സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നു. സംസ്ഥാന സർക്കാർ സിൽവർ ലൈനുമായി മുന്നോട്ട് പോകുമ്പോഴാണ് പ്രതിഷേധവുമായി നിരവധി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയത്.
Read Also : കടലും കടന്ന് അങ്ങ് സൗദിയിൽ; ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കാൻ ദിൽഷാദ്…
സംസ്ഥാന വ്യാപമായി തന്നെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സിപിഐഎം രാഷ്ട്രീയമായി പദ്ധതി വിശദീകരിച്ചുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങുന്നു, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങി പിഴുതെറിഞ്ഞ സർവേ കല്ലുകൾ പുനഃസ്ഥാപിക്കുന്നതിന് നേതൃത്വം നൽകുന്നു. ഈ രീതിയിൽ പ്രതിപക്ഷത്തിന് മുന്നിൽ ഭരണപക്ഷം പ്രതിരോധം തീർക്കുമ്പോൾ സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെയും യുവജന സംഘടനകുടെയും തീരുമാനം അതിന് അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്.
Story Highlights: youthleague march against k rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here