Advertisement

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ അവക്കാഡോ സഹായിക്കുമോ? പുതിയ പഠനമിങ്ങനെ

April 3, 2022
Google News 2 minutes Read
avocado and heart disease new reports

അവക്കാഡോയുടെ ഗുണങ്ങളെ കുറിച്ച് പഠനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. അവക്കാഡോ പഴത്തിന്റെ സത്തും വിത്തും ധാരാളം സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ആഴ്ചയില്‍ രണ്ട് അവോക്കാഡോകള്‍ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പറയുന്നു.’ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍’ ആണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

‘അവോക്കാഡോ പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍, അപൂരിത കൊഴുപ്പുകള്‍ എന്നിവ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്‍പ്പെടെ ഹൃദയ സംബന്ധമായ അസുഖങ്ങളെ അവോക്കാഡോ മികച്ച രീതിയില്‍ പ്രതിരോധിക്കുന്നു. സസ്യങ്ങളില്‍ നിന്നുള്ള അപൂരിത കൊഴുപ്പുകള്‍ കഴിക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനുള്ള ഒരു പ്രധാന ഘടകമാണിവ’. പഠനം നടത്തിയ ആരോഗ്യവിദഗ്ധന്‍ ലോറേന എസ്. പാച്ചെക്കോ പറഞ്ഞു. ഹാര്‍വാര്‍ഡ് ടിഎച്ചിലെ പോഷകാഹാര വിഭാഗത്തിലെ റിസര്‍ച്ച് ഫെല്ലോ ആണ് ലോറേന.

Read Also : മാമ്പഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുമോ?

30 മുതല്‍ 55 വയസ് വരെ പ്രായമുള്ള 68,780ലധികം സ്ത്രീകളിലും 40 മുതല്‍ 75 വയസ് വരെ പ്രായമുള്ള 41,700ലധികം പുരുഷന്മാരിലുമാണ് അവക്കാഡോ ഉപയോഗമുണ്ടാക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നത്. ഇവരില്‍ കാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റ അനുസരിച്ച് കഴിഞ്ഞ 20 വര്‍ഷമായി യുഎസില്‍ അവോക്കാഡോ ഉപഭോഗം കുത്തനെ കൂടിയിട്ടുണ്ട്.

Story Highlights: avocado and heart disease new reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here