സ്റ്റാലിനെ സന്ദര്‍ശിച്ച് മന്ത്രി രാധാകൃഷ്ണന്‍; പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലേക്ക് ക്ഷണം

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍’ എന്ന വിഷയത്തിലുള്ള സെമിനാറിലേക്ക് ക്ഷണിക്കാനാണ് മന്ത്രി രാധാകൃഷ്ണന്‍ സ്റ്റാലിനെ സന്ദർശിച്ചത്. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണൈ അറിവാലയത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.(kradhakrishnan meets tamilnadu cm mkstalin)
ഇരുസംസ്ഥാനങ്ങളെയും പൊതുവില്‍ ബാധിക്കുന്ന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു. മന്ത്രിമാരായ ദുരൈ മുരുകന്‍, കെ പൊന്മുടി, സി വി ഗണേശന്‍ എന്നിവര്‍ക്കൊപ്പവും മന്ത്രി രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തി. സിപിഐഎം തമിഴ്‌നാട് സംസ്ഥാന സെകട്ടറി കെ ബാലകൃഷ്ണനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Story Highlights: kradhakrishnan meets tamilnadu cm mkstalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here