എല്‍ജെഡി – ജെഡിഎസ് ലയനം; എല്‍ജെഡി സംസ്ഥാന സമിതി യോഗം കോഴിക്കോട് തുടങ്ങി

എല്‍ജെഡി-ജെഡിഎസ് ലയനം ചര്‍ച്ച ചെയ്യാന്‍ എല്‍ജെഡി സംസ്ഥാന സമിതി യോഗം കോഴിക്കോട് തുടങ്ങി. ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍ എല്‍ജെഡി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ച പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ച. ജെഡിഎസ് നേതാക്കള്‍ അതേസയമം ലയനത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എല്‍ജെഡി വലിയ പ്രതിസന്ധിയിലൂടെ കടന്ന പോകുന്ന സാഹചര്യത്തിലാണ് ലയനം സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി കോഴിക്കോട്ട് ഇന്ന് അടിയന്തര യോഗം ചേര്‍ന്നത്. എല്‍ജെഡിയ്ക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളത്. ഒന്നുകില്‍ മറ്റൊരു പാര്‍ട്ടിയുമായി ലയിച്ച് മുന്നോട്ട് പോകുക. അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകുകയെന്നതാണ്. ദേശീയ അധ്യക്ഷന്‍ തന്നെ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ച സാഹചര്യത്തില്‍ ലയനം തന്നെയാണ് എല്‍ജെഡി സംസ്ഥാന ഘടകം ലക്ഷ്യം വക്കുന്നത്.
എല്‍ഡിഎഫിനൊപ്പമുള്ള ജെഡിഎസില്‍ ലയിക്കുകയെന്നതിനാണ് എല്‍ജെഡി പ്രഥമ പരിഗണന നല്‍കുന്നത്. ജെഡിഎസ് നേതാക്കള്‍ കഴിഞ്ഞ ദിവസം എല്‍ജെഡിയെ സ്വാഗതം ചെയ്തിരുന്നു. എല്‍ഡിഎഫിന്റെ ആഗ്രഹവും ഇരു പാര്‍ട്ടികളുടേയും ലയനമാണ്.
ഇല്ലെങ്കില്‍ ദേശീയ നേതൃത്വം ചെയ്തത് പോലെ ആര്‍ജെഡിയില്‍ ലയിക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം. എന്നാല്‍ ആര്‍ജെഡിയില്‍ ലയിച്ചുകൊണ്ട് ഇടതുമുന്നണിയില്‍ തുടരകയെന്നത് പ്രയാസകരമാണ്. എസ്പിയില്‍ ലയിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ എസ്പിക്ക് വേരോട്ടമില്ലാത്തതും എല്‍ജെഡിക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ജെഡിഎസില്‍ ലയിക്കുന്നതിനാണ് സാധ്യതകളേറെ.
Story Highlights: LJD-JDS merger; LJD state committee meeting begins in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here