Advertisement

പാക് ദേശീയ അസംബ്ലി തുടങ്ങി; സ്‌പീക്കർക്കെതിരെയും അവിശ്വാസം

April 3, 2022
Google News 2 minutes Read

പാകിസ്താനിൽ സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം. അവിശ്വാസ പ്രമേയം വിജയിച്ചാൽ ഇമ്രാൻ ഖാനെ ജയിലലടയ്ക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. 177 പ്രതിപക്ഷ അംഗങ്ങളും പാകിസ്താൻ പാർലമെന്റിലെത്തി. ഇമ്രാൻ ഖാന് അധികാരത്തിൽ തുടരാൻ വേണ്ടത് 172 അംഗങ്ങളുടെ പിന്തുണയാണ്. ഇതിനിടെ അവസാന നിമിഷത്തിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പ് മാറ്റിവയ്പ്പിക്കാൻ സമ്മർദ്ദം ഉണ്ടായി.

രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനിര്‍ണായകമായ ഈ ദിവസത്തെ നേരിടാന്‍ തനിക്ക് ഒന്നിലധികം പദ്ധതികളുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്.

Read Also : ‘നിങ്ങൾ പ്രധാനമന്ത്രിയാകുന്നതിന് മുൻപ്‌ പാകിസ്താൻ നല്ലതായിരുന്നു’: ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ

175നുമേല്‍ അംഗങ്ങളുടെ പിന്തുണ തങ്ങളോടൊപ്പമുണ്ടെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. 172 എന്ന മാന്ത്രികസംഖ്യയിലേക്ക് ഇമ്രാന്‍ ഖാന് എത്താന്‍ യാതൊരു സാധ്യതയില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. 24 എംപിമാര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തില്‍ അവസാന പന്ത് വരെ പോരാടുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും തോല്‍വി അംഗീകരിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാന്‍ പറഞ്ഞിരുന്നു.

Read Also : Pakistan National Assembly begins, Distrust against the speaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here