Advertisement

വികസന പദ്ധതികളില്‍ നാടിന്റെ പൊതുമനസ് സര്‍ക്കാരിനൊപ്പം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

April 3, 2022
Google News 2 minutes Read
people stands with development projects says pinarayi vijayan

ഭരണത്തുടര്‍ച്ചയുടെ ഒന്നാം വാര്‍ഷികത്തില്‍ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളില്‍ നാടിന്റെ പൊതു മനസ് സര്‍ക്കാരിനൊപ്പമാണ്. പ്രകടന പത്രികയെ മറികടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20 വരെ നീളുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്നത്.

Read Also : കേരളത്തിന് വേണ്ടി എന്ത് ചെയ്‌തെന്ന് അറിയാൻ യുക്രൈനിൽ നിന്ന് വന്ന വിദ്യാർത്ഥികളോട് ചോദിക്കൂ; കോടിയേരിക്ക് മറുപടി നൽകി വി മുരളീധരൻ

കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ‘എന്റെ കേരളം’ എന്ന പേരില്‍ ഈ മാസം 14 വരെ നീളുന്ന മെഗാ എക്‌സിബിഷനും തുടക്കമായി. വിവിധ വകുപ്പുകളുടെ പവലിയനുകള്‍, സ്റ്റാളുകള്‍ എന്നിവയാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. എക്‌സിബിഷന്‍ വേദിയുടെ ഡിസൈനില്‍ കെ റെയില്‍ പദ്ധതിയാണ് പ്രധാന തീം ആയി ഇടം പിടിച്ചത്. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനൊപ്പം വിവിധ ഉത്പന്നങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും കഴിയും.

Story Highlights: people stands with development projects says pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here