Advertisement

സഖ്യത്തില്‍ പ്രശ്‌നങ്ങള്‍;ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലെന്ന് സൂചന

April 4, 2022
3 minutes Read

ജാര്‍ഖണ്ഡിലെ ഭരണസഖ്യത്തിനുള്ളില്‍ അഭിപ്രായ ഭിന്നത പുകയുന്നുവെന്ന് സൂചന. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനുമായ ഹേമന്ത് സോറന്‍ കോണ്‍ഗ്രസിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് സഖ്യത്തിനുള്ളില്‍ സംഘര്‍ഷം പുകയുന്നത്. ജാര്‍ഖണ്ഡ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. (Problems in alliance: Congress leaders dissatisfied in Jharkhand)

വാദപ്രതിവാദങ്ങള്‍ കനത്തതോടെ ധൈര്യമുണ്ടെങ്കില്‍ ഭരണ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്ന് കാണിക്കൂ എന്നാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വെല്ലുവിളിച്ചിരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രം ഒറ്റയ്ക്ക് ഭരണമുള്ള കോണ്‍ഗ്രസിന് ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയ്ക്കുള്ള പിന്തുണ കൂടി പിന്‍വലിക്കേണ്ടി വന്നാല്‍ അത് കനത്ത തിരിച്ചടിയാകും.

Read Also : ‘ആകര്‍ഷകത്വം ഇല്ലാത്ത സ്ത്രീകളുടെ കല്യാണം നടത്താം’; സ്ത്രീധനത്തെ മഹത്വവല്‍ക്കരിച്ച് പാഠപുസ്തകം

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച- കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ മുപ്പതോളം കോണ്‍ഗ്രസ് നേതാക്കളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായല്ല കോണ്‍ഗ്രസും ഹേമന്ത് സോറനും തമ്മില്‍ ഇടയുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജാര്‍ഖണ്ഡിലെ ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്ത കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഹേമന്ത് സോറനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ മനപൂര്‍വം തഴയാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നായിരുന്നു ബന്ന ഗുപ്തയുടെ ആരോപണം. ഈ ഭിന്നതകള്‍ പരിഹരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ തലവേദന.

Story Highlights: Problems in alliance: Congress leaders dissatisfied in Jharkhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top