Advertisement

നാലാം തവണയും വിക്ടർ ഓർബൻ ഹംഗേറിയൻ പ്രധാനമന്ത്രിയാകും

April 4, 2022
Google News 2 minutes Read
Viktor Orban declares victory in Hungary election

വിവാദങ്ങൾക്കിടെ ഹംഗേറിയൻ പ്രധാനമന്ത്രിയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട് വിക്ടർ ഓർബൻ. ഞായറാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഫിഡെസ്-കെഡിഎൻപി സഖ്യം വിജയിച്ചു. ഇത് വലിയ ജയമാണെന്നും യാഥാസ്ഥിതിക രാഷ്ട്രീയം വിജയിച്ചുവെന്നും ഓർബൻ പ്രതികരിച്ചു.

“ചന്ദ്രനിൽ നിന്ന് കാണാൻ കഴിയുന്നത്ര വലുപ്പമുള്ള ജയമാണിത്. ക്രിസ്ത്യൻ ജനാധിപത്യ രാഷ്ട്രീയവും, യാഥാസ്ഥിതിക നാഗരിക രാഷ്ട്രീയവും, ദേശസ്നേഹ രാഷ്ട്രീയവും വിജയിച്ചത് ഇന്ന് ലോകം കണ്ടു. ഇത് ഭൂതകാലമല്ല, ഇതാണ് ഭാവിയിലെ യൂറോപ്പ്” – ബുഡാപെസ്റ്റിലെ സാംസ്കാരിക കേന്ദ്രത്തിൽ ആർപ്പുവിളിച്ച ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു.

71% വോട്ടുകൾ എണ്ണിയതിൽ 54.65% നേടിയാണ് ഫിഡെസ്-കെഡിഎൻപി ലീഡ് ചെയ്തത്. ആറ് കക്ഷികളുടെ പ്രതിപക്ഷ സഖ്യം 33.55 ശതമാനവുമായി രണ്ടാമതും 6.41 ശതമാനവുമായി മി ഹസാങ്ക് (നമ്മുടെ മാതൃഭൂമി പ്രസ്ഥാനം) മൂന്നാമതുമെത്തി.199 സീറ്റുകളുള്ള പാർലമെന്റിൽ നിന്ന് 134 സീറ്റുകൾ ഫിഡെസ്-കെഡിഎൻപി നേടി. 2018, 2014, 2010 വർഷങ്ങളിലെന്നപോലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കി.

Story Highlights: Viktor Orban declares victory in Hungary election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here