Advertisement

റാന്നിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെയും കൊണ്ട് യുവതി തീകൊളുത്തി മരിച്ചു

April 4, 2022
Google News 2 minutes Read

പത്തനംതിട്ട റാന്നിയില്‍ യുവതി തീ കൊളുത്തി മരിച്ചു. ഒന്നരവയസുകാരിയായ മകളും മരിച്ചു. ഐത്തല സ്വദേശി റിന്‍സ, മകള്‍ അല്‍ഹാന എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ( woman and her one-and-a-half-year-old baby died fire)

വൈകീട്ട് 6.30ഓടെയാണ് സംഭവം നടക്കുന്നത്. അമ്മയേയും കുഞ്ഞിനേയും പുറത്ത് കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. റാന്നി അയ്ത്തല മീന്‍മുട്ട് പാറയിലാണ് ഇവരുടെ വീട്. റിന്‍സയുടെ ഭര്‍ത്താവ് സജി ചെറിയാന്‍ വിദേശത്താണ്. ഇരുവരും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്.

Story Highlights: woman and her one-and-a-half-year-old baby died fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here