അങ്കമാലിയിൽ ശക്തമായ മഴയിൽ നാശനഷ്ടം; ഫ്ലക്സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞുവീണു; ഗതാഗത തടസം

ശക്തമായ മഴയിലും കാറ്റിലും എറണാകുളം അങ്കമാലിയിൽ നാശനഷ്ടം. പരസ്യ ബോർഡുകളും മരക്കൊമ്പുകളും റോഡിലേക്ക് വീണു. ഫ്ലക്സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞുവീണ് അങ്കമാലി നഗരത്തില്‍ ഗതാഗത തടസം. (angamaly heavy rain)
മരങ്ങള്‍ കടപുഴകി വീണു, നിരവധി കടകളുടെ മേല്‍ക്കൂര തകര്‍ന്നു. വീടുകള്‍ക്കും നാശം, വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു.പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് നിർമ്മിച്ച താത്കാലിക വ്യാപാര സ്ഥാപനങ്ങൾ തകർന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
അതേസമയം സംസ്ഥാനത്തെ അടുത്ത മൂന്ന് മണിക്കൂറിൽ 12 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 40 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നാല് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്നായിരുന്നു മുന്നറിയിപ്പ്.
Story Highlights: angamaly heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here