Advertisement

കെഎസ്ആർടിസിയിൽ കടുത്ത പ്രതിസന്ധി; ഇന്ധന വില വർധനവിൽ 500 കോടി അധിക ചെലവെന്ന് മന്ത്രി ആന്‍റണി രാജു

April 5, 2022
Google News 2 minutes Read

രാജ്യത്തെ ഇന്ധനവില വര്‍ധനയെ തുടർന്ന് കെ.എസ്.ആർ.ടി.സി നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി ആന്‍റണി രാജു. ഇന്ധന വില വർധനവിൽ പ്രതിവർഷം 500 കോടിയുടെ അധിക ചെലവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.(antony raju on ksrtc fuel issue)

ചെലവ് കുറയ്ക്കാൻ മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ടി വരും. അടുത്ത മാസം ശമ്പളം നൽകാൻ കഴിയുമോ എന്നതിൽ ആശങ്കയുണ്ട്. കെഎസ്ആർടിസിയിലെ യാഥാർത്ഥ്യം മനസിലാക്കാൻ ജീവനക്കാർ തയ്യാറാകണമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രതികൂലമായ സാഹചര്യം. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. സ്വിഫ്റ്റ് സർവീസുകൾ സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണ് പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: antony raju on ksrtc fuel issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here