പാചകവാതക, ഇന്ധന വില വർധനയ്ക്കെതിരെ മലപ്പുറത്ത് കോൺഗ്രസിന്റെ പ്രതിഷേധം

പാചകവാതക, ഇന്ധന വില വർധനയ്ക്കെതിരെ മലപ്പുറത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഇരുചക്ര വാഹനങ്ങൾ ഉന്തി ഇന്ധന വില വർധനയ്ക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്.(congress protest against petrol hike at malappuram)
ഐസിസിയുടെ നിർദേശത്തെ തുടർന്ന് പാചകവാതക, ഇന്ധന വില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമാമായാണ് മലപ്പുറം ഡിസിസി നേതാക്കൾ പ്രതിഷേധിച്ചത്. നേതാക്കൾ വാഹനം ഉന്തിയും കൂടാതെ പാചക വാതക സിലിണ്ടർ കൈയിലേന്തിയുമാണ് പ്രതിഷേധിച്ചത്. മലപ്പുറം കുന്നുമലിലിലാണ് പ്രതിഷേധം നടക്കുന്നത്.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
ഇന്ധന വില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിഷേധം നടക്കുന്നത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, ആര്യാടൻ ഷൗക്കത് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
‘അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ഇന്ന് മലപ്പുറത്ത് റാലി നടത്തിയത്. ഈ ഒരു സമരം കൊണ്ട് ഇത് അവസാനിക്കുകയല്ല ഇതൊരു വലിയ പ്രക്ഷോഭത്തിന്റെ തുടക്കമായിട്ടാണ് മലപ്പുറം ഡിസിസി കാണുന്നതെന്ന്’ – ആര്യാടൻ ഷൗക്കത് പ്രതികരിച്ചു.
Story Highlights: congress protest against petrol hike at malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here