ലോക്ക്ഡൗണില്‍ പരീക്ഷിച്ച് ഫലം കണ്ടു; 2022ല്‍ തരംഗമാകുന്നത് ചര്‍മ്മ പരിരക്ഷയ്ക്കായുള്ള ഈ 4 ട്രെന്‍ഡുകളാണ്

മുന്‍പുണ്ടായിരുന്ന ലോകക്രമത്തെയാകെ തകിടം മറിച്ചാണ് കൊവിഡ് എത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഗുരുതരമായ സാമ്പത്തിക അസ്ഥിരതയും കൊവിഡ് സൃഷ്ടിച്ചു. കൊവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലിത്തിരക്കുകള്‍ മാറ്റിവെച്ച് വീട്ടിലിരിക്കാനും സ്വയം പരിപാലിക്കാനും കുറച്ചേറെ സമയം കിട്ടി. ഈ പശ്ചാത്തലത്തില്‍ ചര്‍മ്മ പരിപാലന രീതികളിലും കുറേയേറെ മാറ്റം വന്നു. ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധയാര്‍ജിച്ച ചില ചര്‍മ്മ പരിപാലന രീതികളാണ് 2022ന്റെ തുടക്കത്തില്‍ ട്രെന്‍ഡുകളായി മാറിയത്. പഴയ ചര്‍മ്മ പരിപാലന രീതികളില്‍ നിന്നും മാറി 2022ല്‍ തരംഗമായ ഇത്തരം നാല് ട്രെന്‍ഡുകള്‍ പരിചയപ്പെടാം. (four top skin care trends of 2022)
മിനിമലിസം
മിനിമലിസം അഥവാ സ്‌കിപ്പ് കെയര്‍ ട്രെന്‍ഡ് എന്നാല്‍ ചര്‍മ്മത്തിലേക്ക് ഒരുപാട് സൗന്ദര്യവര്‍ധക വസ്തുക്കള്‍ പുരട്ടുന്നതിന് പകരം ക്വാളിറ്റിയുള്ള ഏതെങ്കിലും ഒന്നോ രണ്ടോ ഉല്‍പ്പന്നങ്ങള്‍ മാത്രം ചര്‍മ്മത്തിനായി നല്‍കുന്ന രീതിയാണ്. ഫുള്‍ കവറേജ് മേക്കപ്പ് ഉപയോഗിച്ച് എല്ലാ സുഷിരങ്ങളും അടയ്ക്കാതെ ന്യൂഡ് മേക്കപ്പ് ശീലമാക്കി ചര്‍മ്മത്തെ ശ്വസിക്കാന്‍ അനുവദിക്കുക എന്നതാണ് പുതിയ രീതി.
ബ്ലൂ ലൈറ്റില്‍ നിന്നും സംരക്ഷണം
കമ്പ്യൂട്ടര്‍, മൊബൈല്‍ സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ നാം ചെലവഴിക്കുന്ന സമയം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ബ്ലൂ ലൈറ്റ് ഫില്‍റ്റര്‍ ഉള്‍പ്പന്നങ്ങള്‍ ശ്രദ്ധ നേടുന്നത്. അപകടകരമായ സൂര്യരശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതുപോലെ സ്‌ക്രീനില്‍ നിന്നുള്ള അപകടകരമായ ബ്ലൂ ലൈറ്റില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ബ്ലൂ ലൈറ്റ് ഫില്‍റ്ററുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന കാലമാണ് വരാനിരിക്കുന്നത്.
ജെന്‍ഡര്‍ ന്യൂട്രല്‍ മേക്കപ്പ്
റിഹാനയുടെ ഫെന്റി ബ്യൂട്ടി ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളാണ് ജെന്‍ഡര്‍ ന്യൂട്രല്‍ മേക്കപ്പ് ട്രെന്‍ഡ് സെറ്റ് ചെയ്യുന്നത്. സമൂഹത്തിലെ എല്ലാ മേഖലയിലും എന്നതുപോലെ മേക്കപ്പിലും ലിംഗനിരപേക്ഷത ട്രെന്‍ഡായ പശ്ചാത്തലത്തില്‍ വേണം ഈ ട്രെന്‍ഡിനേയും കാണാന്‍. മേക്കപ്പ് ഫൗണ്ടേഷനുകളും ലിപ്സ്റ്റിക്കുകയും എല്ലാ ലിംഗപദവിയിലുള്ള ആളുകളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍
ഓരോരുത്തരും സ്‌പെഷ്യലാണെന്നും ഓരോരുത്തരുടേയും ചര്‍മ്മം പ്രത്യേക പരിഗണന ആഗ്രഹിക്കുന്നുണ്ടെന്നും പരസ്യം ചെയ്തുകൊണ്ടാണ് കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നത്. നമ്മുടെ ജീവിതശൈലിയെക്കുറിച്ചും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞ് ചര്‍മ്മപരിപാലനത്തിനായുള്ള നമ്മുക്ക് യോജിച്ച ഉല്‍പ്പന്നങ്ങള്‍ കസ്റ്റമൈസ്ഡായി വാങ്ങാനുള്ള സംവിധാനം ഇപ്പോഴുണ്ട്.
Story Highlights: four top skin care trends of 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here