Advertisement

ജയം തുടരാൻ ഗോകുലം; ഇന്ന് എതിരാളികൾ ശ്രീനിധി ഡെക്കാൺ

April 5, 2022
Google News 1 minute Read

ഐലീഗിൽ ഗോകുലം കേരളയ്ക്ക് ഇന്ന് കടുപ്പമേറിയ പോരാട്ടം. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാൺ ആണ് ഇന്ന് ഗോകുലത്തിൻ്റെ എതിരാളികൾ. ഗോകുലം രണ്ടാം സ്ഥാനത്താണ്. ഇതുവരെ ലീഗിൽ പരാജയപ്പെട്ടിട്ടില്ലാത്ത ഗോകുലത്തിന് 8 മത്സരങ്ങളിൽ നിന്ന് 5 ജയം സഹിതം 18 പോയിൻ്റുണ്ട്. ശ്രീനിധിയ്ക്ക് ആവട്ടെ 9 മത്സരങ്ങൾ കളിച്ച് 5 ജയം സഹിതം 17 പോയിൻ്റാണ് ഉള്ളത്. ഇന്ന് വൈകിട്ട് 5.05ന് കൊൽക്കത്ത കല്യാൺ സ്റ്റേഡിയത്തിൽ വച്ച് മത്സരം ആരംഭിക്കും. 24 ന്യൂസ് ചാനൽ, യൂട്യൂബ്, വൺ സ്പോർട്സ് ചാനൽ, വൺ സ്പോർട്സ് ഫേസ്ബുക് എന്നിവയിലൂടെ കളി തത്സമയം കാണാൻ കഴിയും.

ഗോകുലം കേരളയുടെ പഴയ താരങ്ങളിൽ പലരും ഇപ്പോൾ ശ്രീനിധിക്കൊപ്പമാണ്. ഷിബിൻ, മായക്കണ്ണൻ, സലാ എന്നിവരൊക്കെ ശ്രീനിധി ജഴ്സിയിൽ പഴയ ക്ലബിനെതിരെ അണിനിരക്കും. ഗോകുലത്തിൻ്റെ പഴയ പരിശീലകൻ ഫെർണാണ്ടോ വരേലയാണ് ശ്രീനിധിയെ ഇപ്പോൾ പരിശീലിപ്പിക്കുന്നത്. ഇത് ആദ്യമായാണ് ശ്രീനിധി ഡെക്കാൺ ഐലീഗ് കളിക്കുന്നത്.

തുടരെ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയതിനു ശേഷം ഐസ്വാൾ എഫ്സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഗോകുലം വിജയിച്ചിരുന്നു. ഐസ്വാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലം തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. ഗോകുലത്തിനായി റൊണാൾഡോ ഫ്‌ലെച്ചർ 64 , 89 മിനിറ്റുകളിൽ ഗോൾ നേടി. ഐസ്വാളിന്റെ ആശ്വാസ ഗോൾ ആയുഷ് ദേവ് ഛേത്രിയാണ് നേടിയത്.

ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഐസോൾ എഫ് സി താരം റോബർട്ട് പ്രിമസ് മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ റെഡ് കാർഡ് വാങ്ങിയതിനെ തുടർന്ന് 10 പെരുമായാണ് ഐസാൾ മത്സരമവസാനിപ്പിച്ചത്. വിജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്താനും ഗോകുലത്തിനായി.

Story Highlights: gokulam kerala srinidhi deccan ileague

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here