വീടിന്റെ ബീം തകർന്ന് 2 മരണം

വീടിന്റെ ബീം തകർന്ന് 2 മരണം. കണ്ണൂർ ചക്കരയ്ക്കലിൽ നിർമാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം. മരിച്ചത് ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ്. വീടിന്റെ താഴത്തെ നില നേരത്തെ തന്നെ പണി പൂർത്തിയാക്കിയിരുന്നു. (kannur house beam accident)
അതിന്റെ രണ്ടാം നിലയുടെ പണികളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരുന്നത്. ബീം നിർമ്മിക്കുകയും അതിന്റെ വാർപ്പ് കഴിഞ്ഞ ശേഷം പട്ടിക ഇളക്കി മാറ്റുന്ന പ്രവർത്തിയായിരുന്നു ഇന്ന് നടന്നത്.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. പട്ടിക ഇളക്കി മാറ്റുന്ന സമയത്താണ് ബീം തകർന്ന് താഴോട്ട് വീണത്. സംഭവത്തിൽ രണ്ടുപേരാണ് മരിച്ചത്. ഒരു ജോലിക്കാരനും, വീട്ടിലെ ഉടമസ്ഥരിൽ ഒരാളുമാണ് മരിച്ചവരിൽ ഉള്ളത്. രണ്ടുപേരുടെയും മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights: kannur house beam accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here