മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ ഇന്ന് തുടര്‍വാദം

മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രംകോടതിയില്‍ ഇന്ന് വാദം തുടരും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞതവണ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമാക്കി രേഖാമൂലം കുറിപ്പ് കൈമാറാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് തമിഴ്നാട് അനുകൂലമാണ്.
തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടുന്ന കാര്യത്തില്‍ കേരളം അടക്കം കക്ഷികളുടെ വാദം കോടതി ഇന്ന് വിശദമായി കേള്‍ക്കാനാണ് സാധ്യത. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യഹര്‍ജികളാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്.
Story Highlights: mullaperiyar case trial in supreme court
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!