Advertisement

ബസുകൾ കടത്തിവിട്ടു; പന്നിയങ്കര ടോൾ പ്ലാസ വഴിയുള്ള സർവീസ് ഇനി നടത്തില്ലെന്ന് സ്വകാര്യ ബസുടമകൾ

April 5, 2022
Google News 1 minute Read

പന്നിയങ്കര ടോൾ പ്ലാസയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസുകൾ കടത്തിവിട്ടു. ടോൾ പ്ലാസ വഴിയുള്ള സർവീസ് ഇനി നടത്തില്ലെന്ന തീരുമാനത്തിലാണ് സ്വകാര്യ ബസ് ഉടമകൾ. നാളെ മുതൽ പന്നിയങ്കരയിൽ പ്രത്യക്ഷ സമരം നടത്തുമെന്ന് ബസുടമകൾ അറിയിച്ചു. എന്നാൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിക്കുമെന്ന നിലപാടിലാണ് കരാർ കമ്പനി .

ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടതോടെ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി.
രാവിലെ പത്ത് മുതല്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ കടത്തി വിടില്ലെന്നെന്ന് ടോള്‍ കമ്പിനി അധികൃതര്‍ അറിയിച്ചിരുന്നു.

Read Also : സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങി; പന്നിയങ്കരയില്‍ പ്രതിഷേധം; യാത്രക്കാരെ ഇറക്കിവിട്ടു

ഒന്നാം തീയതി മുതല്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നെങ്കിലും ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുമായി നടത്തിയ ചര്‍ച്ചയില്‍ നാലാം തീയതി വരെ ഇളവ് അനുവദിക്കുകയായിരുന്നു. എന്നാല്‍ ടോള്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ ബസുകള്‍ പന്നിയങ്കരയില്‍ നിര്‍ത്തിയിടാന്‍ ബസ് ഉടമകളുടെ തീരുമാനിച്ചതോടെ യാത്രക്കാരും ദുരിതത്തിലായി. 50 തവണ കടന്നുപോകാന്‍ 10400 രൂപയാണ് സ്വകാര്യബസുകള്‍ ടോള്‍ നല്‍കേണ്ടത്.

Story Highlights: Panniyankara toll plaza Private bus owners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here