Advertisement

സർക്കാർ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കണം; ബിജെപി എംഎൽഎമാരോട് മോദി

April 5, 2022
Google News 3 minutes Read
Should create awareness about government schemes; Modi to BJP MLAs

സർക്കാരിന്റെ സാമൂഹിക നീതിയും ജനകേന്ദ്രീകൃത നയങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 7 മുതൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംഎൽഎമാരോട് ആവശ്യപ്പെട്ടു.

‘ഹർ ഘർ നാൽ’, ‘ആയുഷ്മാൻ ഭാരത്’ തുടങ്ങിയ പദ്ധതികൾ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് എംഎൽഎമാർ ഉറപ്പാക്കണം. പ്രാദേശിക തലത്തിൽ 14 കേന്ദ്ര പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായ പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിയാമെന്നും പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

ഏപ്രിൽ 8, 9, 10 തീയതികളിൽ ‘പ്രധാനമന്ത്രി അവദ് യോജന’, ‘ഹർ ഘർ നാൽ’, ‘പ്രധാനമന്ത്രി കിസാൻ നിധി’ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പാർട്ടി പ്രവർത്തകരെ ചുമതലപ്പെടുത്തി. ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച പാർട്ടി പ്രവർത്തകരെയും മോദി അഭിസംബോധന ചെയ്യും. സ്ഥാപക ദിനം മുതൽ രണ്ടാഴ്ച നീളുന്ന പരിപാടികളിൽ പങ്കാളിത്തം ഉറപ്പാക്കാൻ ബിജെപി അധ്യക്ഷൻ ജെപി നദ്ദ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: should create awareness about government schemes modi to mlas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here