ഖത്തർ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും

ഖത്തർ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. റാൻഡം നറുക്കെടുപ്പ് വഴി തന്നെയാകും ഇത്തവണയും ടിക്കറ്റ് നൽകുക. ലോകകപ്പ് ഗ്രൂപ്പ് നിർണയം കഴിഞ്ഞതിനാൽ ആരാധകർക്ക് ഇഷ്ട ടീമുകളുടെ മത്സരത്തിന് ടിക്കറ്റെടുക്കാം.
Read Also : പാകിസ്താന് നിർണായകം; സുപ്രീം കോടതി വിധി ഇന്ന്
ഖത്തർ സമയം ഉച്ചയ്ക്ക് 12 മണി (ഇന്ത്യൻ സമയം 2.30) മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഏപ്രിൽ 28 വരെ സമയമുള്ളതിനാൽ തിടുക്കം കാട്ടേണ്ടതില്ല. ടിക്കറ്റ് ലഭിക്കുന്നവരെ ഫിഫ പിന്നീട് ഇ-മെയിൽ വഴി വിവരം അറിയിക്കുന്നതാണ്. ഇന്റിവിജ്വൽ മാച്ച് ടിക്കറ്റ്, സപ്പോർട്ടർ ടിക്കറ്റ്‌സ്, കണ്ടീഷണൽ സപ്പോർട്ടർ ടിക്കറ്റ്‌സ്, ഫോർ സ്റ്റേഡിയം ടിക്കറ്റ്‌സ് ഇങ്ങനെ നാല് തരത്തിൽ ടിക്കറ്റ് എടുക്കാം. ആദ്യഘട്ടത്തിൽ ഒരു കോടി എഴുപത് ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. 80,4186 ടിക്കറ്റുകൾ ആരാധകർക്ക് നൽകി. ആദ്യഘട്ട ടിക്കറ്റ് വിൽപ്പനയിൽ മലയാളികൾക്കും ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിച്ചിരുന്നു.
Story Highlights: Ticket booking for the second round of the Qatar World Cup begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here