Advertisement

ഒടുവിൽ വഴങ്ങി; ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടപ്പാക്കുമെന്ന് എറണാകുളം – അങ്കമാലി അതിരൂപത

April 6, 2022
Google News 2 minutes Read
athiroopatha

ഏകീകൃത കുർബാന നടപ്പാക്കണമെന്ന വിഷയത്തിൽ എറണാകുളം – അങ്കമാലി അതിരൂപത ഒടുവിൽ സിനഡിന്റെ തീരുമാനത്തിന് വഴങ്ങി. ക്രിസ്മസ് മുതൽ ഏകീകൃത കുർബാന നടപ്പാക്കുമെന്നാണ് എറണാകുളം – അങ്കമാലി അതിരൂപത വ്യക്തമാക്കിയിരിക്കുന്നത്. അതിരൂപത മെത്രോപൊലീത്തൻ വികാരി മാർ ആന്റണി കരിയിലാണ് ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കിയത്. (Mass Unification)

സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാന നടപ്പാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പ കത്തയച്ചിരുന്നു. പുരോഹിതർക്കുള്ള ബാധ്യത ഓർമിപ്പിച്ചുകൊണ്ട് ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന ക്രമത്തിലേക്ക് മാറണം എന്നായിരുന്നു കത്തിലെ നിര്‍ദ്ദേശം.

Read Also : ജനാഭിമുഖ കുര്‍ബാന തുടരും; നിരാഹാരം അവസാനിപ്പിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍

ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയായിരുന്നു വത്തിക്കാൻ നിർണായക ഇടപെടൽ നടത്തിയത്. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് അർത്ഥശങ്കയ്ക്കടയില്ലാത്തവിധം വൃക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്. അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് മാർപാപ്പ കത്തയച്ചത്. 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണെന്നും ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണമെന്നുമായിരുന്നു കത്തിലെ നിര്‍ദ്ദേശം.

സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത് 1999ലാണ്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലും. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. ഈ രീതിയാണ് നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത്. അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുതെന്നായിരുന്നു ഏകീകൃത കുർബാനയെ എതിർക്കുന്നവരുടെ പ്രധാനവാദം.

Story Highlights: Archdiocese of Ernakulam-Angamaly announces Mass unification

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here